ഉടുമ്പന്നൂർ: ഒരു മാസത്തിലേറെയായി ടൗണിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയിരുന്ന പ്രതി പിടിയിലായി. ഉടുമ്പന്നൂർ സ്വദേശിയായ കൗമാരക്കാരനാണ് ഇന്നലെ അസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത കുട്ടി മോഷ്ടാവ് മുമ്പും ചെറിയ മോഷണക്കേസുകളിൽ ഉൾപ്പെട്ടിരുന്നയാളാണ്. ഞായറാഴ്ച രാത്രിയും ടൗണിൽ മോഷണം നടന്നിരുന്നു. തൃക്കയിൽ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള കാരകുന്നേൽ സിജോ കെ പൊന്നപ്പന്റെ ഉടമസ്ഥതയിലുള്ള അച്ചൂട്ടി സ്റ്റോഴ്സിലാണ് കള്ളൻ കയറിയത്. 15000 രൂപയോളം മോഷ്ടാവ് അടിച്ചെടുത്തിരുന്നു. തുടർച്ചായായ അഞ്ചാമത് മോഷണമായിരുന്നു ഇത്. മോഷണം വ്യാപകമായതോടെ വ്യാപാരികളടക്കം ഇന്ന് പ്രതിഷേധം നടത്താനിരിക്കെയാണ് ഇന്നലെ മോഷ്ടാവ് കരിമണ്ണൂർ പൊലീസിന്റെ പിടിയിലായത്. ടൗണിലെ മോഷണങ്ങളെല്ലാം നടത്തിയത് പിടിയിലായ കൗമാരക്കാരനാണെന്ന് സി.ഐ വി.സി വിഷ്ണുകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |