തിരുവനന്തപുരം:പുരാരേഖകളും പൊതുരേഖകകളും സംരക്ഷിക്കുന്നതിന് സർക്കാർ കൊണ്ടുവന്ന 2023ലെ കേരള പൊതുരേഖാ ബിൽ നിയമസഭ പാസാക്കി. ഇതോടെ, പ്രാധാന്യമുള്ള പൊതുരേഖകളുടെ സംരക്ഷണത്തിന് നിയമപരിരക്ഷ ഉറപ്പായി.
സംസ്ഥാനത്തെ പുരാവസ്തു സ്മാരകങ്ങളുടെയും ശേഷിപ്പുകളുടെയും സംരക്ഷണം, പരിപാലനം എന്നിവ ഉൾക്കൊള്ളിച്ച് 1968ലെ പുരാവസ്തു സങ്കേത പുരാവശിഷ്ട ആക്ട് നിലവിലുണ്ടെങ്കിലും പ്രാധാന്യമുള്ള പുരാരേഖകളും പൊതുരേഖകളും സംരക്ഷിക്കുന്നതിന് നിയമമില്ല. 1976ലെ ചരിത്രരേഖാ നയ തീരുമാനം അംഗീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് മാത്രമാണുള്ളത്. കേന്ദ്രസർക്കാർ 1993ൽ പാസാക്കിയ പബ്ലിക് റിക്കാർഡ് ആക്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് പുതിയ ബിൽ. ബില്ലിൽ ഗവർണർ ഒപ്പു വയ്ക്കുന്നതോടെ നിയമമാകും.ഗാന്ധി ഘാതകനെ ചരിത്ര പുരുഷനാക്കി അയാൾക്ക് വേണ്ടി ക്ഷേത്രങ്ങളും പ്രതിമകളും സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന കാലത്ത് വസ്തുതാപരമായ സത്യങ്ങളും വസ്തുതകളും സംരക്ഷിക്കേണ്ടത് ചരിത്ര ദൗത്യമാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |