തിരുവനന്തപുരം: കൊച്ചിയിൽ നിന്ന് 36 നോട്ടിക്കൽ മൈൽ അകലെ എം.എസ്.സി എൽസ-3 കപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പലുടമ, ഷിപ്പ് മാസ്റ്റർ, ക്രൂ അംഗങ്ങൾ എന്നിവരെ പ്രതികളാക്കി ക്രിമിനൽ കേസെടുത്തതായി മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. കോസ്റ്റൽ ഐ.ജിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കുകയാണ്. കപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി മത്സ്യത്തൊഴിലാളികൾക്കടക്കം നൽകും. 9531.11കോടി നഷ്ടപരിഹാരം തേടി സർക്കാർ ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു. കപ്പൽ അപകടം കാരണമുള്ള മലിനീകരണവും ഭീഷണികളും കണക്കിലെടുത്താണ് അഡ്‌മിറാലിറ്റി സ്യൂട്ട് നൽകിയത്. എന്നാൽ 1277.62 കോടി സെക്യൂരിറ്റി തുക കപ്പൽ കമ്പനി കെട്ടിവയ്ക്കാനാണ് ഹൈക്കോടതി ഉത്തരവ്. ഇക്കാര്യത്തിൽ സർക്കാരിന് ചെയ്യാവുന്ന പരമാവധി കാര്യങ്ങൾ ചെയ്യുമെന്ന് ആന്റണി രാജുവിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |