കൊച്ചി: തോട്ടമുടമകളുടെ സംഘടനയായ അസോസിയേഷൻ ഒഫ് പ്ലാന്റേഴ്‌സ് ഒഫ് കേരളയുടെ(എ.പി.കെ) ചെയർമാനായി ടി.ആർ. രാധാകൃഷ്ണനെയും വൈസ് ചെയർമാനായി ഫിലിപ്പ് സി. ജേക്കബിനെയും തെരഞ്ഞെടുത്തു.
ആസ്പിൻവാൾ ആൻഡ് കമ്പനി ലിമിറ്റഡ് എക്‌സിക്യുട്ടീവ് ഡയറക്ടറും ചീഫ് ഫിനാൻസ് ഓഫീസറുമാണ് രാധാകൃഷ്ണൻ. ആസ്പിൻവാളിന്റെ ഉപ കമ്പനികളുടെ ഡയറക്ടറുമാണ്. ഉപാസി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവും ടാക്‌സേഷൻ ആൻഡ് ഫിനാൻസ് കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിക്കുന്നു.
വൈസ് ചെയർമാൻ ഫിലിപ്പ് സി. ജേക്കബ് വേളിമലൈ റബർ കമ്പനി ഡയറക്ടറാണ്. കുര്യൻ എബ്രഹാം പ്രൈവറ്റ് ലിമിറ്റഡ്, കാനം ലാറ്റക്‌സ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയിലും പ്രവർത്തിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |