തിരുവനന്തപുരം: പാലായിലെ ജനവിധി യു.ഡി.എഫിനുള്ള മുന്നറിയിപ്പാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസ്സൻ പ്രസ്താവിച്ചു.
ഒരു പാർട്ടിയുടേയും അനൈക്യത്തേയും അഹങ്കാരത്തെയും ആ പാർട്ടിയെ സ്‌നേഹിക്കുന്നവർ പോലും അംഗീകരിക്കില്ലെന്ന താക്കീതാണിത്. പരാജയപ്പെട്ടത് യു.ഡി.എഫ് ഘടകകക്ഷിയാണെങ്കിലും കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ കക്ഷികളുടെയും നേതാക്കൾക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയവും പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങളും വിവാദമാകുമ്പോൾ അതിന് ലഭിക്കുന്ന വാർത്താപ്രാധാന്യം കണ്ട് സായൂജ്യമടയുന്നവർ ജനങ്ങളും പാർട്ടിയെ സ്‌നേഹിക്കുന്നവരും അസഹ്യതയും അമർഷവും പ്രകടിപ്പിക്കുന്നത് വിരൽത്തുമ്പിലൂടെയാണെന്ന് മറക്കരുത്. കെ.എം. മാണി ഒന്നാക്കിയ കേരള കോൺഗ്രസിനെയാണ് പാലാക്കാർ ഇപ്പോൾ രണ്ടായി കണ്ടത്. ഒന്നായ കേരള കോൺഗ്രസിന് മാത്രമേ യു.ഡി.എഫിൽ പ്രസക്തിയുള്ളൂവെന്നും ഹസ്സൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |