ഗോഹട്ടി : മഴകാരണം 47 ഓവറായി വെട്ടിച്ചുരുക്കിയ ശ്രീലങ്കയ്ക്ക് എതിരായ വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 269/8 എന്ന സ്കോർ ഉയർത്തി. അർദ്ധസെഞ്ച്വറി നേടിയ ആൾറൗണ്ടർ ദീപ്തി ശർമ്മ (53), വാലറ്റക്കാരി അമൻജോത് കൗർ (57), 48 റൺസ് നേടിയ ഹർലീൻ ഡിയോൾ, 37 റൺസടിച്ച ഓപ്പണർ പ്രതിക റാവൽ എന്നിവരാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ക്യാപ്ടൻ ഹർമൻപ്രീത് കൗർ 21 റൺസടിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് നാലാം ഓവറിൽതന്നെ ഇൻഫോം ബാറ്റർ സ്മൃതി മാന്ഥനയെ (8) നഷ്ടമായി. തുടർന്ന് ഹർലീനും പ്രതികയും ചേർന്ന് മുന്നോട്ട് നയിക്കുന്നതിനിടെ മഴ വീണു. കളി പുനരാരംഭിച്ച് 81 റൺസിലെത്തിയപ്പോൾ പ്രതികയും 120ലെത്തിയപ്പോൾ ഹർലീനും പകരമിറങ്ങിയ ജെമീമയും പുറത്തായി. വൈകാതെ ഹർമൻപ്രീതും റിച്ച ഘോഷും (2) പുറത്തായതോടെ ഇന്ത്യ 124/6 എന്ന നിലയിലായി. തുടർന്ന് ക്രീസിൽ ഒരുമിച്ച അമൻജോതും ദീപ്തിയും കൂട്ടിച്ചേർത്ത 103 റൺസാണ് ഇന്ത്യയ്ക്ക് കരുത്തായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |