കൊച്ചി: മനുഷ്യ-വന്യജീവി സംഘർഷത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അലംഭാവം തുടരുന്നതിൽ പ്രതിഷേധിച്ച്, കാസർകോട് വെള്ളരിക്കുണ്ടിൽ നടക്കുന്ന കർഷക സത്യഗ്രഹം ഡൽഹിയിലേക്ക് മാറ്റുമെന്ന് കർഷകസംഘം നേതാക്കൾ അറിയിച്ചു.
42 ദിവസം പിന്നിട്ട വെള്ളരിക്കുണ്ടിലെ സത്യഗ്രഹത്തിന് പിന്തുണ അറിയിച്ചെത്തിയ ഹരിയാനയിലെ ഭാരതീയ കിസാൻ ഏകത പ്രസിഡന്റ് ലഖ്‌വിന്ദർ സിംഗ് ഔലാഖ്, പഞ്ചാബിലെ കിസാൻ മസ്ദൂർ യൂണിയൻ പ്രസിഡന്റ് സുഖ്ജിത് സിംഗ് ഹർദ്ദേചന്ദ, പഞ്ചാബ് കിസാൻ സംഘർഷ് സമിതി സെക്രട്ടറി അഗ്രേജ് സിംഗ് ബുദ്ധേവാല എന്നിവരാണ് ഇക്കാര്യമറിയിച്ചത്.
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും ഗുരുതരമായി പരിക്കേറ്റവർക്കും കൃഷി നശിച്ചവർക്കും ന്യായമായ നഷ്ടപരിഹാരം ലഭിക്കാൻ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ മാതൃകയിൽ നിയമമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പിന്തുണയും വെള്ളരിക്കുണ്ട് സത്യഗ്രഹത്തിന് ഉറപ്പുവരുത്തുമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |