കൊച്ചി: ക്യാമറ വിളിച്ചു, മമ്മൂട്ടി അഭിനയത്തിനായി ചെന്നൈയിൽ നിന്ന് ഹൈദരാബാദിൽ പറന്നെത്തി. ഏഴു മാസത്തെ ഇടവേളയ്‌ക്കു ശേഷം വീണ്ടും അഭിനയിക്കുമ്പോൾ മോഹൻലാലും കുഞ്ചാക്കോ ബോബനും ഒപ്പമുണ്ടാകും.
''ക്യാമറ വിളിക്കുന്നു. ചെറിയ ഇടവേളയ്‌ക്കുശേഷം ജീവിതത്തിൽ ഏറ്റവും ഇഷ്‌ടപ്പെടുന്ന ജോലിയിലേക്ക് മടങ്ങിവരുന്നു. എന്റെ സാന്നിദ്ധ്യമില്ലാതിരുന്ന നാളുകളിൽ കാത്തിരുന്നവരോട് നന്ദി പറയാൻ വാക്കുകളില്ല."" യാത്ര പുറപ്പെടും മുമ്പ് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. യാത്ര പുറപ്പെടാൻ കാറിനരികിൽ നിൽക്കുന്ന ചിത്രവും പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
നിർമ്മാതാവും അടുത്ത സുഹൃത്തുമായ ആന്റോ ജോസഫിനൊപ്പമാണ് ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരണം. മോഹൻലാൽ ഉൾപ്പെടെ വൻതാരനിര അഭിനയിക്കുന്ന സിനിമ ആന്റോ ജോസഫാണ് നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |