രാഷ്ട്രീയ സ്വയംസേവക സംഘം അഥവാ ആർ.എസ്.എസ്
കേഡർ സ്വഭാവമുള്ള ഹിന്ദു ദേശീയവാദ, സംഘടന.
ലക്ഷ്യം: രാജ്യത്തെ ആത്മീയ, ധാർമ്മിക മൂല്യങ്ങളും ഹിന്ദുക്കളുടെ താത്പര്യങ്ങളും സംരക്ഷിക്കൽ, സാംസ്കാരിക ദേശീയതയും എകാത്മാ മാനവ ദർശനവും തത്വ ശാസ്ത്ര വീക്ഷണഗതികൾ, സേവന പ്രവർത്തനങ്ങൾ
പ്രധാന നാൾ വഴി:
1925ലെ വിജയദശമി ദിവസം നാഗ്പൂരിലെ മോഹിദെവാഡയിൽ കേശവ ബലിറാം ഹെഡ്ഗേവാർ സ്ഥാപിച്ചു.
1926 ഏപ്രിൽ 17: രാഷ്ട്രീയ സ്വയംസേവക സംഘം എന്ന പേര് സ്വീകരിച്ചു. ശാഖാ യോഗങ്ങൾ മേയിൽ തുടങ്ങി. സെപ്‌തംബർ 22ന് ആദ്യ റൂട്ട്മാർച്ച്.
1929 നവംബർ: ഹെഡ്ഗേവാർ ആദ്യ സർസംഘ് ചാലക് (മേധാവി). ബാലാജി ഹുദ്ദാർ സർകാര്യവാഹക് (ജനറൽ സെക്രട്ടറി).
1930: ജനുവരി 26 സ്വാതന്ത്ര്യദിനമായി ആചരിക്കാനുള്ള ആഹ്വാനത്തിന്റെ പേരിൽ ഹെഡ്ഗേവാർ അറസ്റ്റിൽ.
1940 ജൂലായ് 3: ഹെഡ്‌ഗേവാറിന്റെ പിൻഗാമിയായി മാധവ് സദാശിവ ഗോൾവാർക്കർ രണ്ടാം സർസംഘചാലക്.
1963: 3,000 സ്വയംസേവകർ ഡൽഹിയിൽ റിപ്പബ്ളിക് ദിന പരേഡിൽ മാർച്ച് ചെയ്‌തു.
2016: കാക്കി നിക്കർ യൂണിഫോം മാറ്റി ബ്രൗൺ പാന്റ്സിലേക്ക്.
കേശവ് ബലിറാം ഹെഡ്‌ഗേവാർ:
നാഗ്പൂർ സ്വദേശി. ഡോക്‌ടർ ആയിരുന്ന അദ്ദേഹം ഡോക്ടർജി എന്നാണ് അറിയപ്പെടുന്നത്. മെഡിക്കൽ വിദ്യാർത്ഥിയായിരിക്കെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം. 1925ൽ ആർ.എസ്.എസ് രൂപീകരണം വരെ കോൺഗ്രസിൽ. സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്തു. 1921, 1931 വർഷങ്ങളിൽ ഭരണവിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ ബ്രിട്ടീഷ് ഭരണകൂടം ജയിലിലടച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യവും സംസ്കാരവും സംരക്ഷിക്കാൻ ഹിന്ദുക്കൾ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു. 17 അംഗങ്ങളുമായി ആർ.എസ്.എസ് രൂപീകരണം അദ്ദേഹത്തിന്റെ വസതിയായ 'സുക്രാവരിയിൽ". 1940 ജൂൺ 21ന് അന്തരിച്ചു.
നിരോധനങ്ങൾ:
1940: ബ്രിട്ടീഷ് സർക്കാർ ആർ.എസ്.എസ് യൂണിഫോമും റൂട്ടുമാർച്ചും നിരോധിച്ചു
1947 ജനുവരി 24: പഞ്ചാബ് പ്രവിശ്യ ഭരിച്ച മാലിക് ഖിസാർ ഹയാത്ത് തിവാന
1948 ഫെബ്രുവരി 4: ഗാന്ധി വധത്തെ തുടർന്ന് (1949 ജൂലായ് 12ന് നിരോധനം നീക്കി)
1974 ജൂലായ് 4: അടിയന്തരാവസ്ഥക്കാലത്ത് (നിരോധനം നീക്കിയത് 1977 മാർച്ച് 22ന്)
1992 ഡിസംബർ 10: ബാബരി മസ്ജിദ് തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട് (1993 ജൂൺ 4വരെ)
ഗാന്ധിവധം:
1948ൽ ഗാന്ധിജിയെ വധിച്ച ഹിന്ദു മഹാസഭ പ്രവർത്തകൻ നാഥുറാം ഗോഡ്സെയുടെ ആർ.എസ്.എസ് ബന്ധത്തിന്റെ പേരിൽ സംഘടന നിരോധിക്കപ്പെട്ടു. പ്രമുഖ ആർ.എസ്.എസ് നേതാക്കൾ അറസ്റ്റിലായി. പിന്നീട് സുപ്രീകോടതിയും ഗൂഢാലോചനാ ആരോപണത്തിൽ നിന്ന് ആർ.എസ്.എസ് നേതാക്കളെ കുറ്റവിമുക്തരാക്കി.
ദാദ്ര, നാഗർ ഹവേലി, ഗോവ വിമോചനം:
നാഷണൽ മൂവ്മെന്റ് ലിബറേഷൻ ഓർഗനൈസേഷൻ (എൻ.എം.ആൽ.ഒ), ആസാദ് ഗോമന്തക് ദൾ (എ.ജി.ഡി) എന്നീ സംഘടനകളുമായി ചേർന്ന് ദാദ്രയെയും നാഗർ ഹവേലിയെയും പോർച്ചുഗീസ് ഭരണത്തിൽ നിന്ന് മോചിപ്പിക്കാൻ ഇടപെട്ടു. ഇത് ഗോവയിലെ പോർച്ചുഗീസ് ഭരണത്തിനെതിരായുള്ള പോരാട്ടങ്ങൾക്ക് ശക്തി പകർന്നു.
സർസംഘചാലക്മാർ:
ഡോ. കേശവ് ബലിറാം ഹെഡ്ഗേവാർ (1925-1930 & 1931-1940)
ഡോ. ലക്ഷ്മൺ വാമൻ പരഞ്ജ്പേ (1930-1931- ഡോ. ഹെഡ്ഗേവാർ സത്യഗ്രഹം നടത്തി ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത്)
മാധവ് സദാശിവ് ഗോൾവർക്കർ- പ്രത്യയശാസ്‌ത്ര രേഖ പുസ്‌തക രൂപത്തിലിറക്കി (1940-1973)
മധുകർ ദത്താത്രേയ ദേവറസ് എന്ന ബാലാസാഹെബ് (1973-1993)
പ്രൊഫ. രാജേന്ദ്ര സിംഗ് എന്ന രാജുഭയ്യ (1993-2000)
കെ.എസ്.സുദർശൻ (2000-2009)
ഡോ. മോഹൻ ഭാഗവത് (2009 21 മാർച്ച് മുതൽ തുടരുന്നു)
സംഘടനാ പ്രവർത്തനം:
അടിസ്ഥാന തലം ശാഖ (നിലവിൽ 83,120 ശാഖകൾ). ശാഖയിൽ പങ്കെടുക്കുന്നവർ സ്വയം സേവകർ. പൊതു സ്ഥലത്ത് കൂടിച്ചേരൽ, യോഗ പരിശീലനം, ദേശഭക്തി ഗാനാലാപനം, കഥ പറച്ചിൽ, കളികൾ, പ്രാർത്ഥന.
ഔദ്യോഗിക വേഷം: ഷൂസ്, ബ്രൗൺ സോക്സ്, വുഡ് ബ്രൗൺ പാന്റ്സ്, തവിട്ടുനിറത്തിലെ ബെൽറ്റ്, വെള്ള ഷർട്ട്, കറുപ്പ് തൊപ്പി. തുടക്കത്തിൽ കാക്കി നിക്കർ ആയിരുന്നത് 2016 മാർച്ച് 12ന് ചേർന്ന അഖിലേന്ത്യാ പ്രതിനിധി സഭയുടെ തീരുമാനപ്രകാരം പാന്റ്സ് ആക്കി.
പ്രചാരകർ: കുടുംബം വിട്ട് പ്രതിഫലം കൂടാതെ മുഴുവൻ സമയം പ്രവർത്തിക്കുന്ന പ്രവർത്തകർ. ബി.ജെ.പി അടക്കം സംഘപരിവാർ പ്രസ്ഥാനങ്ങളിലേക്ക് പ്രചാരകന്മാരെ ഡെപ്യൂട്ടേഷനിൽ അയക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം രാഷ്‌ട്രീയത്തിലെത്തിയ പ്രചാരകർ നിരവധി.
പരിവാർ സംഘടനകൾ
രാഷ്ട്രീയ സേവികാ സമിതി (വനിതാ വിഭാഗം)
അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്-എ.ബി.വി.പി (വിദ്യാർത്ഥി വിഭാഗം)
ബി.ജെ.പി (രാഷ്ട്രീയ കക്ഷി)
ഭാരതീയ മസ്ദൂർ സംഘം- ബി.എം.എസ് (തൊഴിലാളി രംഗത്ത്)
ഭാരതീയ കിസാൻ സംഘം- ബി.കെ.എസ് (കർഷകരുടെ സംഘടന)
ഭാരതീയ അഭിഭാഷക പരിഷത്ത് (അഭിഭാഷകരുടെ സംഘടന)
ഭാരതീയ അദ്ധ്യാപക പരിഷത്ത് (അദ്ധ്യാപകരുടെ സംഘടന)
മുസ്ലിം രാഷ്ട്രീയ മഞ്ച് (മുസ്ലിം വിഭാഗം)
ഭാരതീയ ഇതിഹാസ് സങ്കലൻ യോജന
വിശ്വ ഹിന്ദുപരിഷത്ത്
സക്ഷമ (ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ദേശീയ സംഘടന )
സഹകാർ ഭാരതി
ഭാരതീയ വിചാര കേന്ദ്രം
വിദ്യാ ഭാരതി (ഭാരതീയ വിദ്യാനികേതൻ)
സംസ്കൃത ഭാരതി
വിശ്വ സംവാദ കേന്ദ്രം
ബാലഗോകുലം
സ്വദേശി ശാസ്ത്ര പ്രസ്ഥാനം
തപസ്യ
സേവാഭാരതി
വിവേകാനന്ദകേന്ദ്രം
ഹിന്ദു ഐക്യ വേദി
ക്രീഡ ഭാരതി (കേരള കായിക വേദി)
വനവാസി കല്യാൺ ആശ്രമം
പൂർവ സൈനിക പരിഷദ്
ആരോഗ്യ ഭാരതി
വിവേകാനന്ദ മെഡിക്കൽ മിഷൻ
കേരള ക്ഷേത്ര സംരക്ഷണ സമിതി
കേസരി
തന്ത്ര വിദ്യ പീഠം
ഐ ടി മിലൻ
പ്രസിദ്ധീകരണങ്ങൾ: ഓർഗനൈസർ, പാഞ്ചജന്യം, കേസരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |