കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ്, മൊബൈൽ ഫോൺ ഡേറ്റ സർവീസുകൾ വിച്ഛേദിച്ച് താലിബാൻ ഭരണകൂടം. ഇന്റർനെറ്റിലൂടെയുള്ള അധാർമ്മിക കാര്യങ്ങൾ തടയാനാണ് നടപടിയെന്നാണ് അനൗദ്യോഗിക വിശദീകരണം. വിമാന സർവീസുകളും പണ ഇടപാടുകളും ആശയ വിനിമയവും തടസപ്പെട്ടു. തിങ്കളാഴ്ച മുതലാണ് സേവനങ്ങൾ തടസപ്പെട്ടു തുടങ്ങിയത്. നടപടി അനിശ്ചിതകാലത്തേക്കാണോ എന്ന് വ്യക്തമല്ല. സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് യു.എൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |