പിന്തുണയുമായി ശ്രീലങ്കയും മലേഷ്യയും ഇന്തോനേഷ്യയും
ദുബായ് : ഏഷ്യാകപ്പ് ഫൈനലിൽ ജയിച്ച ഇന്ത്യയ്ക്ക് അർഹതപ്പെട്ട ട്രോഫിയുമായി കടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാകിസ്ഥാൻ മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിയെ എ.സി.സി വാർഷിക യോഗത്തിൽ ശക്തമായി ആക്രമിച്ച് ഇന്ത്യൻ പ്രതിനിധികളായ രാജീവ് ശുക്ലയും ആശിഷ് ഷെലാറും. എത്രയും പെട്ടെന്ന് ട്രോഫി ബി.സി.സി.ഐയ്ക്ക് അയച്ചുനൽകണമെന്ന് ഇരുവരും നിലപാടെടുത്തു. ട്രോഫി നഖ്‌വിയുടെ കുടുംബ ഉടമസ്ഥതയിലുള്ളതല്ലെന്നും എത്രയും പെട്ടെന്ന് കൈമാറിയില്ലെങ്കിൽ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന് പരാതി നൽകുമെന്നും ഇന്ത്യൻ അംഗങ്ങൾ പറഞ്ഞു. ഇന്ത്യയുടെ നിലപാടിന് ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും പിന്തുണപ്രഖ്യാപിച്ചതോടെ നഖ്‌വി ഒറ്റപ്പെട്ടു.
എന്നാൽ ട്രോഫി യു.എ.ഇയിലെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഓഫീസിൽ വന്ന് സൂര്യകുമാർ യാദവിന് ട്രോഫി സ്വീകരിക്കാമെന്ന് നഖ്‌വി നിലപാട് ആവർത്തിച്ചതോടെ ഇന്ത്യൻ പ്രതിനിധികൾ യോഗത്തിൽ നിന്ന് വാക്കൗട്ട് നടത്തി. അതേസമയം നഖ്‌വിയെ ഇംപീച്ച് ചെയ്യാൻ ബി.സി.സി.ഐ ശ്രമം തുടങ്ങിയതിനെത്തുടർന്ന് നഖ്‌വി മാപ്പുപറഞ്ഞെന്ന് റിപ്പോർട്ടുകളുണ്ട്. നഖ്‌വി ഇത് നിഷേധിച്ചു. ട്രോഫി യു.എ.ഇ ക്രിക്കറ്റ് അസോസിയേഷനെ നഖ്‌വി ഏൽപ്പിച്ചതായി സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |