കൊച്ചി: കൊച്ചിയിലെ വണ്ടർലാ അമ്യൂസ്‌മെന്റ് പാർക്കിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്‌കാരം. അന്താരാഷ്ട്ര പരിസ്ഥിതി കോൺക്ലേവിൽ റോജി എം. ജോൺ എം.എൽ.എ പുരസ്‌കാരം സമ്മാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ ബോർഡ് അദ്ധ്യക്ഷ എസ്. ശ്രീകല, സ്‌പെഷ്യൽ സെക്രട്ടറി ശ്രീറാം സാംബശിവ റാവു, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, ശുചിത്വ മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ യു.വി. ജോസ് തുടങ്ങിയവർ പങ്കെടുത്തു.
സുസ്ഥിരതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകുന്ന പ്രവർത്തനങ്ങളാണ് വണ്ടർലയെ പുരസ്‌കാരത്തിന് അർഹമാക്കിയത്. വണ്ടർലായുടെ എൻജിനീയറിംഗ് ടീമിന്റെ അർപ്പണബോധമാണ് പുരസ്‌കാര നേട്ടത്തിന് പിന്നിലെന്ന് വണ്ടർലാ ഹോളിഡേയ്‌സ് ലി. എക്‌സിക്യുട്ടീവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുൺ കെ. ചിറ്റിലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |