ആരാധകർ കാത്തിരിക്കുന്ന ആസിഫ് അലി നായകനായി രോഹിത് വി.എസ് സംവിധാനം ചെയ്യുന്നആക്ഷൻ എന്റർടെയ്നർ ടിക്കി ടാക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.മലയാളത്തിന്റെ സൂയിസൈഡ് സ്ക്വാഡോ എന്ന് ഒറ്റ നോട്ടത്തിൽ പോസ്റ്റർ കണ്ട് ആരാധകർ കുറിക്കുന്നു.പോസ്റ്ററിൽ ആസിഫ് അലിയും കൂട്ടരും തോക്കും മറ്റ് ആയുധങ്ങളുമായി യുദ്ധഭൂമിയിലൂടെ നടന്ന് വരുന്ന ചിത്രമാണ് .
ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ടിക്കി ടാക്ക. തന്റെ കെ.ജി.എഫ് എന്നാണ് ടിക്കി ടാക്കയെ ആസിഫ് അലി വിശേഷിപ്പിക്കുന്നത്.
വാമിഖ ഗബ്ബി, സഞ്ജന നടരാജൻ, ലുക്മാൻ അവറാൻ, നസ്ലിൻ , സംഗീത് പ്രതാപ് എന്നിവരാണ് മറ്റ് താരങ്ങൾ. അകാലത്തിൽ വിട പറഞ്ഞ കലാഭവൻ നവാസ് അഭിനയിച്ച കഥാപാത്രത്തിലേക്ക് സമദ് എത്തുന്നു. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് തിരക്കഥ. 'ദ് റെയ്ഡ് റിഡെംപ്ഷൻ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയ ഉദേ നൻസ് ആണ് ഫൈറ്റ് മാസ്റ്റർ. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമ്മാണം. ബോളിവുഡിലെ പ്രശസ്ത
മായ ടി സീരീസും , പനോരമ സ്റ്റുഡിയോസും നിർമാണ പങ്കാളികളാണ്.ബോളിവുഡ് ദൃശ്യത്തിന്റെ സംവിധായകനായ അഭിഷേക് പാതക്കും സിനിമയുടെ നിർമാതാക്കളിൽ ഒരാളാണ്.സോണി സെബാൻ ക്യാമറ ചലിപ്പിക്കുന്നു.ചമർ ചാക്കോ ആണ് എഡിറ്റർ, രവി ബസ്രൂർ സംഗീതം ഒരുക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |