ന്യൂഡൽഹി: 2008ലെ മുംബയ് ഭീകരാക്രമണ വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്ത എൻ.എസ്.ജി കമാൻഡോ ബജ്‌റംഗ് സിംഗ് 200 കിലോ കഞ്ചാവുമായി രാജസ്ഥാനിൽ അറസ്റ്റിൽ. തെലങ്കാനയിൽ നിന്നും ഒഡീഷയിൽ നിന്നും രാജസ്ഥാനിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ബജ്‌റംഗ് സിംഗെന്ന് പൊലീസ് പറഞ്ഞു.
രാജസ്ഥാൻ ആന്റി ടെററിസ്റ്റ് സ്‌ക്വാഡും ആന്റി നാർകോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് പിടിയിലായത്. സിക്കർ ജില്ലയിൽ താമസിക്കുന്ന സിംഗ് പൊലീസിന്റെ നിരീക്ഷണത്തിലായതോടെ ഒളിവിൽ പോയി. ഇയാളെ പിടികൂടാൻ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വിദൂര ഗ്രാമങ്ങളിൽ ഒളിവിൽ കഴിഞ്ഞും വ്യാജ സിം കാർഡുകൾ ഉപയോഗിച്ചും രണ്ട് മാസത്തോളം അറസ്റ്റിൽ നിന്ന് രക്ഷപ്പെട്ടു.
മികച്ച ഭടൻ; നാട്ടിൽ
തിരിച്ചെത്തി വില്ലൻ
പത്താം ക്ലാസിന് ശേഷം ബജ്‌റംഗ് ബി.എസ്.എഫിൽ ചേർന്നു. മികവിനെത്തുടർന്ന് എൻ.എസ്.ജിയിലെക്ക് തിരഞ്ഞെടുക്കപ്പെട്ടു. 7 വർഷം കമാൻഡോ
2021ൽ സർവീസിൽ നിന്ന് പിരിഞ്ഞ് നാട്ടിൽ തിരിച്ചെത്തി. ഒരു പ്രാദേശിക പാർട്ടിയിൽ ചേർന്ന് ഭാര്യയെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു
പാർട്ടി ബന്ധം മയക്കുമരുന്ന്, കള്ളക്കടത്ത് ലോബിയുമായി അടുപ്പിച്ചു. ഒഡീഷ, തെലങ്കാന മയക്കുമരുന്ന് വില്പന സംഘത്തിന്റെ വിശ്വസ്തനായി മാറുകയും ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |