ലേഡി സൂപ്പർ സ്റ്റാർ നയൻതാര കേന്ദ്രകഥാപാത്രമായി എത്തുന്ന മൂക്കുത്തി അമ്മൻ2 ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സുന്ദർ സി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മൻ 2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിജയദശമി ദിനത്തിൽ ആണ് പുറത്തിറങ്ങിയത്. ഇതാദ്യമായി നയൻതാരയും സുന്ദർ സിയും ഒരുമിക്കുകയാണ്.
ലോകമെമ്പാടും പ്രേക്ഷകരെ ആകർഷിച്ച ചിത്രം ആണ് മൂക്കുത്തി അമ്മൻ. ഭക്തി, നർമ്മം, സാമൂഹിക പ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്.അതോടൊപ്പം വലിയ സിനിമാറ്റിക് അനുഭവം കൂടി വാഗ്ദാനം ചെയ്യുന്നു. കന്നട നടൻ ദുനിയ വിജയ് പ്രതിനായകനായി എത്തുന്നു. ഉർവശി, റെജീന കസാൻഡ്ര, അഭിനയ, രാമചന്ദ്ര ബാബു, അജയ് ഘോഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. 100 കോടി ബഡ്ജറ്റിൽ വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് ആണ് നിർമ്മാണം.
ഗോപി അമർനാഥ് ഛായാഗ്രഹണം, ഹിപ്പി ഹോപ്പ് ആദി ആണ് സംഗീതം, ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് രാജശേഖർ ആണ്. ഗുരുരാജ് കലാസംവിധാനം നിർവഹിക്കുന്നു. ബിഗ് ബഡ്ജറ്റിൽ നിർമ്മിക്കുന്ന മൂക്കുത്തി അമ്മൻ 2, വേനൽക്കാലത്ത് തിയേറ്റിൽ എത്തും. അതേസമയം നയൻതാരയെ നായികയാക്കി ആർ. ജെ. ബാലാജി, എൻ. ജെ. ശരവണൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ 2020ൽ ആണ് റിലീസ് ചെയ്തത്. നയൻതാരയും ആർ.ജെ. ബാലാജിയും ആദ്യമായി നായകനും നായികയുമായി എത്തിയ മൂക്കുത്തി അമ്മൻ വൻ വിജയം നേടുകയും ചെയ്തു . പി .ആർ. ഒപ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |