കൊച്ചി: ചെക്കുകൾ അതാത് ദിവസം ക്ളിയറിംഗ് നടത്തുന്ന സംവിധാനം വാണിജ്യ ബാങ്കുകളിൽ ഇന്ന് മുതൽ നടപ്പാകും. റിസർവ് ബാങ്കിന്റെ പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് മണിക്കൂറുകൾക്കുള്ളിൽ ചെക്കുകൾ പാസാക്കുന്നതിന് നടപടി സ്വീകരിച്ചത്. ഇന്ന് മുതൽ ബാങ്കുകളിൽ നിക്ഷേപിക്കുന്ന ചെക്ക് സ്കാൻ ചെയ്ത് മാഗ്‌നെറ്റിക് ഇങ്ക് ക്യാരക്‌ടർ റെക്കഗിനിഷൻ(എം.ഐ.സി.ആർ) ഡാറ്റയോടൊപ്പം ക്ളിയറിംഗ് ഹൗസുകളിലേക്ക് അയക്കും. പണം നൽകേണ്ട ബാങ്കിലേക്ക് ഈ രേഖകൾ അയക്കും. ബാങ്കിന്റെ അനുമതി ലഭിച്ചാൽ പണം ഉപഭോക്താവിന്റെ അക്കൗണ്ടിൽ ക്രെഡിറ്റാകും. ചെക്ക് നൽകിയ ആളിന്റെ അക്കൗണ്ടിൽ ആവശ്യമായ ബാലൻസ് ഉണ്ടാകണമെന്ന് മാത്രം. രാവിലെ പത്ത് മുതൽ വൈകിട്ട് ഏഴ് വരെ കൺഫർമേഷൻ വിൻഡോ പ്രവർത്തിക്കും. ഏഴ് മണിക്കുള്ളിൽ പണം നൽകേണ്ട ബാങ്ക് അനുമതി നൽകിയില്ലെങ്കിൽ ചെക്ക് ഓട്ടോമാറ്റിക്കായി പാസാകും. അടുത്ത വർഷം ജനുവരി മൂന്ന് മുതൽ മൂന്ന് മണിക്കൂറിനുള്ളിൽ ചെക്ക് പാസാക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |