വാഷിംഗ്ടൺ: യു.എസിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം സർക്കാർ സ്ഥാപനങ്ങളിൽ ഷട്ട്‌ഡൗൺ പ്രഖ്യാപിച്ച പിന്നാലെ, സ്‌പേസ് ഏജൻസിയായ നാസയുടെ പ്രവർത്തനവും സ്‌തംഭിച്ചു. സർക്കാർ ധനസഹായം ലഭിക്കുന്നതിലുണ്ടായ തടസം മൂലം പ്രവർത്തനം നിറുത്തിവച്ചതായി ഔദ്യോഗിക വെബ്സൈറ്റിലൂടെ നാസ അറിയിച്ചു. ഒരറിയിപ്പുണ്ടാകുംവരെയാണ് നടപടി. അതേ സമയം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേത് അടക്കം നിലവിൽ തുടരുന്ന മിഷനുകളുടെ പ്രവർത്തനം തടസപ്പെടില്ല. ഇതിന് മുമ്പും സർക്കാർ ഷട്ട്‌ഡൗൺ നാസയെ ബാധിച്ചിട്ടുണ്ട്.
ഈമാസം 1ന് മുന്നേ (യു.എസിൽ പുതിയ സാമ്പത്തിക വർഷം തുടങ്ങിയത് അന്ന്) ധനാനുമതി ബിൽ പാസാക്കാൻ കഴിയാതെ വന്നതോടെയാണ് യു.എസിൽ ഷട്ട്‌ഡൗൺ ഏർപ്പെടുത്തിയത്. അവശ്യ സർവീസുകൾ ഒഴികെ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം സ്തംഭിക്കും. ജീവനക്കാരുടെ ശമ്പളമടക്കം മുടങ്ങിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |