കൊച്ചി: തലച്ചോറിലേക്കുള്ള രക്തയോട്ടത്തിലെ തടസം നീക്കം ചെയ്യാനുള്ള മെക്കാനിക്കൽ ത്രോംബെക്ടമി തിരുവനന്തപുരം എസ്. കെ. ആശുപത്രിയിൽ ആദ്യമായി നടത്തി. പക്ഷാഘാതം പോലുള്ള ഗുരുതര അവസ്ഥകൾ ഒഴിവാക്കുന്ന നൂതന ശസ്ത്രക്രിയ 65 വയസുള്ള വനിതയിലാണ് വിജയകരമായി നടത്തിയത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് 13 മണിക്കൂറിന് ശേഷം എത്തിച്ച രോഗിക്ക് സ്‌ട്രോക്ക് ന്യൂറോളജിസ്റ്റ് ഡോ. പൂർണിമ നായരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് ചികിത്സ നൽകിയത്. ഡോ. റിനേഷ് കൊച്ചുമ്മൻ, ഡോ. രഞ്ജിത്ത്, ഡോ. രാഹുൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. രോഗി സുഖം പ്രാപിക്കുന്നതായും പരസഹായമില്ലാതെ നടന്നുവെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
രക്തയോട്ടം വേഗം പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന മെക്കാനിക്കൽ ത്രോബെക്ടമി രോഗിയുടെ അപകട സാദ്ധ്യതകൾ കൃത്യതയോടെ ഇല്ലാതാക്കുന്നതായി ഡോ. പൂർണിമ നായർ പറഞ്ഞു. സ്ട്രോക്ക് വരുന്ന രോഗികളുടെ പരിചരണത്തിൽ വിപ്ളവകരമായ ഇടപെടൽ നടത്താനുള്ള എസ്.കെ ഹോസ്‌പിറ്റലിന്റെ പ്രാപ്തിയുടെ അംഗീകാരമാണിതെന്ന് അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |