അകാലനര മൂലം ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. ഒറ്റയടിക്ക് റിസൽട്ട് വേണമെന്ന് ആഗ്രഹിച്ച് പലരും മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈ ആണ് ഉപയോഗിക്കാറ്. എന്നാൽ അധികം കഷ്ടപ്പെടാതെ, വളരെ കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന എണ്ണ കൊണ്ട് മുടി കറുപ്പിക്കാനായാൽ അതല്ലേ ഏറ്റവും നല്ലത്.
ആവശ്യമായ സാധനങ്ങൾ
വെളിച്ചെണ്ണ
നെല്ലിക്ക പൊടി
നീലയമരി
പനിക്കൂർക്ക
തയ്യാറാക്കുന്ന വിധം
ശുദ്ധമായ വെളിച്ചെണ്ണ ചെറിയൊരു കപ്പിൽ ഒഴിച്ചുകൊടുക്കുക. ഇതിലേക്ക് നീലയമരിയും പനിക്കൂർക്കയും സമാസമം ചേർത്ത് നന്നായി യോജിപ്പിക്കുക. കട്ട ഒട്ടും ഉണ്ടാകാൻ പാടില്ല. ശേഷം ഒരു പനിക്കൂർക്കയുടെ ഇല കൂടി മുറിച്ചിട്ടുകൊടുക്കുക. ഇനി കുറച്ച് വലിയൊരു പാത്രത്തിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് എണ്ണയും നീലയമരിയുമൊക്കെയുള്ള പാത്രം ഇറക്കിവയ്ക്കുക. എന്നിട്ട് ചൂടാക്കുക. ശേഷം തണുക്കാനായി മാറ്റിവയ്ക്കുക. തണുത്ത ശേഷം കുപ്പിയിലൊഴിച്ചുവയ്ക്കാം. പനിക്കൂർക്കയുടെ ഇല എടുത്ത് കളയരുത്. തലയിൽ തേക്കുന്ന സമയം അതെടുത്ത് മാറ്റിയാൽ മതി.
പതിവായി ഈ എണ്ണ തലയിൽ തേക്കണം. തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കണം. ഒരു മണിക്കൂറിന് ശേഷം താളി ഉപയോഗിച്ച് കഴുകിക്കളയാം. ഒറ്റ ദിവസം കൊണ്ട് റിസൽട്ട് പ്രതീക്ഷിക്കരുത്. പതിയെ വെളുത്ത മുടി കറുപ്പാകും. മൈഗ്രെയിനോ മറ്റോ ഉള്ളവർ ഇതുപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |