ചെറിയ കുട്ടികൾ മുതൽ വലിയവർ വരെ പേസ്റ്റ് ഉപയോഗിച്ചാണ് പല്ല് തേയ്ക്കുന്നത്. എന്നാൽ പല്ല് തേയ്ക്കാൻ മാത്രമല്ല മറ്റ് ചില കാര്യങ്ങൾക്കും ടൂത്ത് പേസ്റ്റ് വളരെ നല്ലതാണ്. അവ എന്തൊക്കെയെന്ന് നോക്കാം. ചോറും ടൂത്ത് പേസ്റ്റും ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതം പശയായി ഉപയോഗിക്കാം. പേപ്പർ ഒട്ടിക്കാൻ ഈ പശതന്നെ ധാരാളമാണ്.
അതുപോലെതന്നെ വീട്ടമ്മമാർ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് കണ്ണാടി വൃത്തിയാക്കാനാണ്. എത്രതന്നെ വൃത്തിയാക്കിയാലും കണ്ണാടിയ്ക്ക് പഴയ തിളക്കം ലഭിച്ചില്ലെന്നതാണ് പ്രധാന പ്രശ്നം. ഇതിന് പേസ്റ്റ് ഒരു നല്ല പരിഹാരമാണ്. ഇതിനായി പാത്രം കഴുകാൻ ഉപയോഗിക്കുന്ന ലായനിയിൽ കുറച്ച് പേസ്റ്റ് ചേർത്ത് നല്ലപോലെ യോജിപ്പിക്കണം. ഇനി ഇത് ഉപയോഗിച്ച് കണ്ണാടി തുടച്ചാൽ മതി. കണ്ണാടി പുതിയത് പോലെ തിളങ്ങും.
തറയിലെയും മേശയിലെയും എണ്ണക്കറ നീക്കാൻ പേസ്റ്റും വിനാഗിരിയും ചേർത്ത് ഉപയോഗിച്ചാൽ മതി. ഷർട്ടിലെ കറ അകറ്റാനും പേസ്റ്റ് നല്ലതാണ്. ഇതിനായി കറയുള്ള ഭാഗത്ത് ആദ്യം വെള്ള വിനാഗിരി ഒഴിക്കുക. അതിലേക്ക് കുറച്ച് പേസ്റ്റ് ഇടണം. ഇനി തറയുള്ള ഭാഗം സോപ്പ് തേച്ച് ഇളംചൂട് വെള്ളത്തിൽ മുക്കി ഒരു മിനിട്ടോളം ഉരച്ചുകഴുകാം. കറ മാറി ഷർട്ട് പുത്തൻപോലെ തിളങ്ങും. ഗ്യാസ് സ്റ്റൗവിലെ തുരുമ്പ് കറ കളയാൻ കറയുള്ള ഭാഗത്ത് പേസ്റ്റ് പുരട്ടിയശേഷം സ്‌പോഞ്ചോ ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ മതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |