തിരുവനന്തപുരം: ടൂറിസം മാനവവിഭവശേഷി രംഗത്തെ മികവിന് ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബഴ്സ് ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ(ഫിക്കി) അംഗീകാരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന് (കിറ്റ്സ്) ലഭിച്ചു. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയിൽ നിന്ന് കിറ്റ്സ് ഡയറക്ടർ ഡോ. എം.ആർ ദിലീപ് അവാർഡ് സ്വീകരിച്ചു.
'എക്‌സലൻസ് ഇൻ ക്രിയേറ്റിംഗ് എംപ്ലോയ്‌മെന്റ് ആൻഡ് എൻട്രപ്രണർഷിപ്പ്' എന്ന വിഭാഗത്തിൽ പ്രത്യേക ജൂറി പുരസ്‌കാരമാണ് ലഭിച്ചത്. ടൂറിസം വ്യവസായത്തിന്റെ മാനവ വിഭവശേഷി അടിത്തറ ശക്തിപ്പെടുത്തുന്നതിൽ സംസ്ഥാനത്തിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |