ഒല്ലൂർ: ടാൽറോപ്പിന്റെ സിലിക്കൺ വാലി മാതൃകയിലെ വില്ലേജ് പാർക്ക് തൃശൂരിലെ പുത്തൂർ ഗ്രാമപഞ്ചായത്തിൽ റെവന്യു മന്ത്രി കെ. രാജൻ വില്ലേജ് പാർക്കിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. എഡ്യുക്കേഷൻ, ടെക്നോളജി, സംരംഭക മേഖലകളിലെ മുന്നേറ്റത്തിന് വില്ലേജ് പാർക്ക് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. അമേരിക്കയിലെ സിലിക്കൺ വാലിയുടെ മാതൃകയിൽ കേരളത്തിൽ ആഗോള സംരംഭങ്ങൾ വളർത്തിയെടുക്കാനാണ് ലക്ഷ്യം. തൃശൂർ ജില്ലയിലെ നാലാമത്തെ വില്ലേജ് പാർക്കാണിത്. അന്തർദേശീയ നിലവാരത്തിലുള്ളഅടിസ്ഥാനസൗകര്യങ്ങൾ, അത്യാധുനിക സൗകര്യമുള്ള വർക്ക്സ്‌പേസ്, ഐ.ടി പ്രൊഫഷണലുകളുടെയും സംരംഭകരുടെയും സാന്നിദ്ധ്യം എന്നിവയാണ് ആകർഷണം.
വില്ലേജ് പാർക്കിലൂടെ അനവധി സംരംഭങ്ങളെത്തുന്നതോടെ പുതിയ തൊഴിലവസരങ്ങളും വരുമാന മാർഗവും പുത്തൂരിലുണ്ടാകുമെന്ന് ടാൽറോപ് സ്ഥാപകനും എക്സിക്യുട്ടീവ് ചെയർമാനുമായ സഫീർ നജുമുദ്ദീൻ പറഞ്ഞു.
'വൺ ക്രിയേറ്റർ ഫ്രം വൺ വാർഡ്’, ഗ്രാമപഞ്ചായത്തിലെ വനിതകൾക്കായി വിവിധ ശാക്തീകരണത്തിനുള്ള 'പിങ്ക് കോഡേഴ്സ്' എന്നീ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, ടാൽറോപ് പി.ആർ വൈസ് പ്രസിഡന്റ് ജിയോ പോൾ, മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ടി.എ അതുൽ , ഇക്കോസിസ്റ്റം ഓഫീസർ മുഹമ്മദ് ഹാരിസ്, ഇക്കോസിസ്റ്റം സ്ട്രാറ്റജിസ്‌റ്റ് ഹന്നത്ത് നിഷാന തുടങ്ങിയവർ പങ്കെടുത്തു. സിലിക്കൺ വാലി മോഡൽ പുത്തൂർ പ്രൊജക്ടിന്റെ ഇൻഫ്രാസ്ട്രക്ചർ പാർട്ണറായ ഷീബ വിജയരാഘവനെ ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |