തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്താൻ ദേവസ്വം ഫണ്ടിൽ നിന്ന് മൂന്നു കോടി നൽകിയെന്ന് സമ്മതിച്ച് മന്ത്രി വി.എൻ വാസവൻ. സ്പോൺസർമാരിൽ നിന്ന് പണം കിട്ടുമ്പോൾ ഈ തുക ബോർഡിന് തിരികെ നൽകും. ഫണ്ട് ദുരുപയോഗം പാടില്ലെന്നും വരവ് ചെലവ് കണക്കുകൾ 45ദിവസത്തിനകം പരസ്യപ്പെടുത്തണമെന്നുമാണ് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നത്. ഇത് പാലിക്കും. സ്പോൺസർഷിപ്പ് തുക അധികമുണ്ടെന്നും അത് ബോർഡിന് നൽകും. മൂന്നു കോടി നൽകിയത് ഹൈക്കോടതി നിർദ്ദേശത്തിന് വിരുദ്ധമല്ല. സംഗമത്തിന്റെ നടത്തിപ്പിന് മുൻകൂട്ടി പണം നൽകുക മാത്രമായിരുന്നു. 1033കോടിയുടെ മാസ്റ്റർപ്ലാൻ സംഗമത്തിൽ ചർച്ച ചെയ്തതിലെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ടാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |