കോയമ്പത്തൂർ : കറി മോട്ടോർ സ്പീഡ്‌വേയിൽ നടന്ന ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവൽ മൂന്നാം റൗണ്ടിൽ കൈൽ കുമാരൻ ജേതാവായി.കിച്ചയുടെ കിംഗ്‌സ് ബാംഗ്ലൂർ ടീമിന്റെ ഡ്രൈവറായ കുമാരൻ പോൾ പൊസിഷനിൽ ആരംഭിച്ച് 25 മിനിട്ടും ഒരു ലാപ്പുമുള്ള റേസിൽ ഒന്നാമതെത്തി.സീസണിലെ കിച്ച കിംഗ്സ് ബാംഗ്ളൂർ ടീമിന്റെ ആദ്യ വിജയമാണിത്. ഇതേടീമിന്റെ മറ്റൊരു ഡ്രൈവർ നീൽ ജാനി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഹൈദരാബാദ് ബ്ലാക്ക് ബേർഡ്സിന്റെ അഖിൽ റബീന്ദ്രയാണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
ഇതോടൊപ്പം നടന്ന ഫോർമുല ഫോർ സേസിൽ ജപ്പാനീസ് റേസറായ ഇറ്റ്സുക്കി സാറ്റോ ഇന്ത്യൻ അരങ്ങേറ്റത്തിൽ ഒന്നാമതെത്തി.അഹമ്മദാബാദ് ഏപെക്സ് റേസേഴ്സിനുവേണ്ടിയാണ് സാറ്റോ മത്സരിക്കാൻ ഇറങ്ങിയത്.ഫോർമുല LGB4 വിഭാഗത്തിൽ ഡാർക് ഡോൺ റേസിംഗ് ഇരട്ടവിജയം നേടി.മെഹുൽ അഗർവാളാണ് ഡാർക് ഡോണിന് വേണ്ടി രണ്ട് റേസുകളും ജയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |