ബെയ്ജിംഗ് : ചൈന ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ മൂന്നാം സീഡായ അമേരിക്കൻ താരം അമാൻഡ അനിസിമോവ ജേതാവായി. ഫൈനലിൽ ലിൻഡ നോസ്കോവയെ 6-0.2-6,6-2 എന്ന സ്കോറിനാണ് അനിസിമോവ കീഴടക്കിയത്. സെമിയിൽ സ്വന്തം നാട്ടുകാരി കോക്കോ ഗൗഫിനെ മറികടന്നാണ് അനിസിമോവ ഫൈനലിലെത്തിയിരുന്നത്. ഈ വർഷത്തെ വിംബിൾഡണിലും യു.എസ് ഓപ്പണിലും റണ്ണർഅപ്പായിരുന്ന അനിസിമോവയുടെ സീസണിലെ രണ്ടാം ഡബ്ളിയു.ടി.എ കിരീടമാണിത്.
വനിതാ ഡബിൾസിൽ ഇറ്റലിയുടെ സാറ ഇറാനി- ജാസ്മിൻ പാവോലിനി സഖ്യം കിരീടം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |