കുന്നംകുളം : 69-ാമത് സംസ്ഥാന സീനിയർ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിന് കുന്നംകുളത്ത് തുടക്കമായി. സംഘാടക സമിതി ചെയർമാൻ കെ. പി സാക്‌സൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കേരള ബാസ്കറ്റ്ബാൾ അസ്സോസിയേഷൻ സെക്രട്ടറി പി. സി ആന്റണി , ലൈഫ് ടൈം പ്രസിഡന്റ് പി.ജെ സണ്ണി, വൈസ് പ്രസിഡന്റ് ഷിഹാബ് നീരുഗൽ, തൃശൂർ ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ബാബു ഡേവിസ് പരേപ്പാടൻ എന്നിവർ പങ്കെടുത്തു.
ആദ്യ ദിവസത്തെ ലീഗ് മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ കോട്ടയം പാലക്കാടിനെ 97-48നും മലപ്പുറം കോഴിക്കോടിനെ 78-72നും കൊല്ലം വയനാടിനെ 90-42 നും തിരുവനന്തപുരം പത്തനംതിട്ടയെ 90-45നും പരാജയപ്പെടുത്തി. വനിതാ വിഭാഗത്തിൽ പത്തനംതിട്ട മലപ്പുറത്തെ 65-41നുംകോഴിക്കോട് കൊല്ലത്തെ 74-28നും പരാജയപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |