തിരുവനന്തപുരം: ഇന്ന് പഞ്ചാബിൽ തുടങ്ങുന്ന സീനിയർ വനിതാ ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തെ അന്താരാഷ്ട്രതാരം സജന സജീവൻ നയിക്കും. മറ്റൊരു ഇന്ത്യൻ താരം ആശ എസും ടീമിലുണ്ട്. ഇന്ന് മുതൽ 19 വരെയാണ് മത്സരങ്ങൾ . ഇന്ന് ഉത്തർപ്രദേശാണ് എതിരാളികൾ.അതിഥി താരങ്ങളായി തെലങ്കാനയിൽ നിന്നും വി.പ്രണവി ചന്ദ്രയും മധ്യപ്രദേശിൽ നിന്നും സലോണി ഡങ്കോറും ഇക്കുറി ടീമിനൊപ്പമുണ്ട്. മുൻ അന്താരാഷ്ട്ര ക്രിക്കറ്ററും വനിത പ്രീമിയർ ലീഗിൽ മുംബയ് ഇന്ത്യൻസ് ബാറ്റിംഗ് കോച്ചുമായ ദേവിക പൽശികാറാണ് ടീമിന്റെ മുഖ്യ പരിശീലക. ജസ്റ്റിൻ ഫെർണാണ്ടസും അനു അശോകുമാണ് അസിസ്റ്റന്റ് കോച്ചുമാർ.
കേരള ടീം : സജന. എസ് ( ക്യാപ്ടൻ), ഷാനി ടി, ആശ.എസ്, അക്ഷയ.എ, ദൃശ്യ ഐ.വി, വിനയ സുരേന്ദ്രൻ, കീർത്തി കെ ജയിംസ്, നജ്ല സി.എം.സി, വൈഷ്ണ എം.പി, അലീന സുരേന്ദ്രൻ, ദർശന മോഹൻ, സായൂജ്യ കെ.എസ്, ഇസബെൽ മേരി ജോസഫ്, അനന്യ കെ പ്രദീപ്, വി.പ്രണവി ചന്ദ്ര,സലോണി ഡങ്കോർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |