കൊച്ചി: തുടക്കക്കാർക്ക് അനുയോജ്യമായ, സൗജന്യ എഐ ക്ലാസ്‌റൂം അവതരിപ്പിച്ച് ജിയോ. 2025 ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടന ദിവസമാണ് റിലയൻസ് ജിയോ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജിയോപിസി സാങ്കേതിക പിന്തുണ നൽകുന്ന കോഴ്‌സ് ഡിസൈൻ ചെയ്തിരിക്കുന്നത് ജിയോ ഇൻസ്റ്റിറ്റ്യൂട്ടാണ്. ഓരോ പഠിതാവിനേയും എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിക്കാൻ പ്രാപ്തരാക്കുന്ന ഫൗണ്ടേഷൻ കോഴ്‌സാണ് ജിയോയുടേത്.
ജിയോ ഇൻസ്റ്റിറ്റിയൂട്ടുമായി ചേർന്ന് ജിയോ പിസി അവതരിപ്പിക്കുന്ന എഐ ക്ലാസ്‌റൂം സർട്ടിഫൈഡ് സൗജന്യ എഐ ഫൗണ്ടേഷൻ കോഴ്‌സാണ് നൽകുന്നത്. പിസിയോ ലാപ്‌ടോപ്പോ ഡെസ്‌ക് ടോപ്പോ ഉപയോഗിച്ച് ഏതൊരാൾക്കും ഈ കോഴ്‌സിൽ ചേരാം. ജിയോപിസിയിലൂടെ ടിവിയിലും ഈ കോഴ്‌സ് പരിശീലിക്കാം. നിലവിലെ ജിയോ പിസി ഉപയോക്താക്കൾക്ക് എഐ ക്ലാസ്‌റൂമിനോടൊപ്പം അത്യാധുനിക എ.ഐ ടൂളുകളും ലഭ്യമാകും. ജിയോ ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് സർട്ടിഫിക്കറ്റും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |