കൊച്ചി: എം.എസ്‌സി ചെയ്യാം. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച്- വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിൽ (ICMR- VCRC) പബ്ലിക് ഹെൽത്ത് എന്റമോളജിയിൽ (PHE) പോണ്ടിച്ചേരി സർവകലാശാലയ്ക്കു കീഴിൽ ചെയ്യാനാണ് അവസരം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐ.സി.എം.ആർ. രണ്ടു വർഷമാണ് കോഴ്സിന്റെ കാലാവധി. 20 സീറ്റിലാണ് പ്രവേശനം. ഇതിൽ 18സീറ്റ് ഓപ്പൺ വിഭാഗത്തിലും 2സീറ്റ് സർവീസിലുള്ളവർക്കുമാണ്. യോഗ്യത: ബയോളജിക്കൽ സയൻസിൽ അംഗീകൃത ബിരുദം (അഗ്രിക്കൾച്ചർ/ ബയോളജി/ബയോടെക്നോളജി/മൈക്രോബയോളജി/ലൈഫ് സയൻസ്). സുവോളജി/എൻമോളജി ഒരു വിഷയമായെങ്കിലും ബിരുദ തലത്തിൽ പഠിച്ചിരിക്കണം. ബിരുദ കോഴ്സ് അവസാന വർഷം പഠിക്കുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും ഉപാധികളോടെ അപേക്ഷിക്കാം. സംസ്ഥാന-കേന്ദ്ര ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്നവർക്കും അപേക്ഷിക്കാം. യോഗ്യത സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ. പോണ്ടിച്ചേരി വി.സി.ആർ.സിയിൽ നവംബർ 2നു നടക്കുന്ന കോമൺ എൻട്രൻസ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.അവസാന തീയതി നാളെ വരെ തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്ക് നിലവിലുണ്ട്. വെബ്സൈറ്റ്: www.icmr.org.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |