കൊച്ചി: കാനറ എച്ച്എസ്ബിസി ലൈഫ് ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ) ഈ മാസം 10 മുതൽ 14 വരെ നടക്കും. നിലവിലുള്ള നിക്ഷേപകരുടെ 23.75 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 100 മുതൽ 106 രൂപവരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 140 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 140ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.
ഓഹരികൾ എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും. എസ്.ബി.ഐ കാപ്പിറ്റൽ മാർക്കറ്റ്‌സ് ലിമിറ്റഡ്, ബി.എൻ.പി പാരിബാസ്, എച്ച്.എസ്.ബി.സി സെക്യൂരിറ്റീസ് ആൻഡ് ക്യാപ്പിറ്റൽ മാർക്കറ്റ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ജെ.എം ഫിനാൻഷ്യൽ ലിമിറ്റഡ്, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് ലിമിറ്റഡ് എന്നിവരാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മനേജർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |