വാഷിംഗ്ടൺ: ഇന്ത്യയിലെ നിയുക്ത യു.എസ് അംബാസഡറായി നോമിനേറ്റ് ചെയ്യപ്പെട്ട സെർജിയോ ഗോറിന് (38) സെനറ്റിന്റെ അംഗീകാരം ലഭിച്ചു. അദ്ദേഹം വൈകാതെ ചുമതലയേറ്റെടുക്കും. തീയതി പ്രഖ്യാപിച്ചിട്ടില്ല. ആഗസ്റ്റിലാണ് തന്റെ വിശ്വസ്താനായ ഗോറിനെ ഇന്ത്യയിലെ അംബാസഡർ സ്ഥാനത്തേക്ക് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നോമിനേറ്റ് ചെയ്തത്. നിലവിൽ വൈറ്റ് ഹൗസ് പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിന്റെ ഡയറക്ടർ ആയ ഗോർ, തെക്കൻ - മദ്ധ്യ ഏഷ്യൻ വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള ട്രംപിന്റെ പ്രത്യേക പ്രതിനിധി കൂടിയാണ്. ഇന്ത്യയിലെ യു.എസ് അംബാസഡറാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഗോർ. ഇന്ത്യയുമായി യു.എസിന് വളരെ പ്രധാനപ്പെട്ട ബന്ധമാണെന്നും പ്രാദേശിക സ്ഥിരതയുടെ ആധാരശിലയാണ് അതെന്നും ഗോർ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |