കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ തൊഴിലവസരം. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (സിവിൽ) തസ്‌തികയിലാണ് ഒഴിവുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. സ്ഥിരം നിയമനമാണ്. ഒരു ഒഴിവാണ് നിലവിലുള്ളത്. പൊതുവിഭാഗത്തിൽ നിന്നുള്ളവർക്കാണ് നിയമനം.
സിവിൽ എഞ്ചിനീയറിംഗിൽ അംഗീകൃത യൂണിവേഴ്‌സിറ്റി അല്ലെങ്കിൽ സ്ഥാപനത്തിൽ നിന്നുള്ള ബിരുദമോ തത്തുല്യമായ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 80,000 രൂപ മുതൽ 2,20,000 രൂപ വരെയാണ് ശമ്പളം. 42 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. വ്യവസായ, വാണിജ്യ അല്ലെങ്കിൽ സർക്കാർ സ്ഥാപനങ്ങളിൽ പ്ലാനിംഗ്, നിർമാണം, ഡിസൈൻ, മെയിന്റനൻസ് എന്നിവയിൽ എക്‌സിക്യൂട്ടീവ് കേഡറിൽ 12 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
അടിസ്ഥാന ശമ്പളത്തിന് പുറമേ വിഡിഎ, താമസസൗകര്യം, എച്ച്‌ആർഎ, അടിസ്ഥാന ശമ്പളത്തിന്റെ 35 ശതമാനം കഫറ്റീരിയ അലവൻസ്, ഏൺഡ് ലീവ് തുടങ്ങിയ ആനുകൂല്യങ്ങളും ചട്ടപ്രകാരം ലഭിക്കും. നവംബർ മൂന്നാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് https://cochinport.gov.in/cpt ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |