
കൊച്ചിൻ ഷിപ്പ്‌യാർഡിൽ തൊഴിലവസരം. സേഫ്‌റ്റി അഡ്വൈസർ (ഒന്ന്), പ്രോജക്‌ട് അഡ്വൈസർ (ഒന്ന്), സുരക്ഷാ ഓഫീസർ (രണ്ട്) എന്നീ തസ്‌തികകളിലാണ് ഒഴിവുള്ളത്. ഉദ്യോഗാർത്ഥികൾക്ക് വേണ്ട യോഗ്യതയും പ്രായപരിധിയും ശമ്പളവും അറിയാം.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി, സെക്യൂരിറ്റി മാനേജ്‌മെന്റ് അല്ലെങ്കിൽ ഡിഫൻസ് സ്റ്റഡീസ് എന്നിവയിൽ ബിരുദാനന്തര യോഗ്യതയോ ഡിപ്ലോമയോ ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രതിരോധ സേന അല്ലെങ്കിൽ കേന്ദ്ര പൊലീസ് സേനകളിൽ സേവനമനുഷ്‌ഠിച്ച് വിരമിച്ച ഉദ്യോഗസ്ഥരായിരിക്കണം അപേക്ഷകർ. ഇൻഡസ്‌ട്രിയൽ അല്ലെങ്കിൽ ഡിഫൻസ് സ്ഥാപനങ്ങളിലെ സേഫ്‌റ്റി മാനേജ്‌മെന്റിൽ തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
സേഫ്‌റ്റി അഡ്വൈസർ തസ്‌തികയിലേക്ക് കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയവും ഏഴാം ശമ്പള കമ്മീഷൻ പ്രകാരം പേ ലെവൽ 12ലോ അതിന് മുകളിലോ വിരമിച്ചവരായിരിക്കണം. പ്രതിമാസം രണ്ട് ലക്ഷം രൂപയാണ് ശമ്പളം. പ്രായപരിധി ഡിസംബർ 20ന് 62 വയസ് കവിയാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്കായി കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |