മാനദണ്ഡം ഇളവുചെയ്യും
തിരുവനന്തപുരം: ഒരു ലക്ഷം പേരെക്കൂടി മുൻഗണനാ റേഷൻ കാർഡിന് (പിങ്ക്) അർഹരാക്കാൻ നിലവിലെ മാനദണ്ഡത്തിൽ ഇളവ് പരിഗണനയിൽ.
1000 സ്ക്വയർ ഫീറ്റിനു മുകളിൽ വീടുള്ളവർക്കും സ്വന്തമായി നാലുചക്ര വാഹനമുള്ളവർക്കും മുൻഗണനാ കാർഡിന് അപേക്ഷിക്കാൻ കഴിയില്ല. ഇത് 1100 സ്ക്വയർ ഫീറ്റ്, വില കുറഞ്ഞ വാഹനം എന്ന തരത്തിൽ മാറ്റണം. സിവിൽ സപ്ലൈസ് ഡയറക്ടറേറ്റ് ഭക്ഷ്യവകുപ്പിന് നൽകിയ ശുപാർശ മറ്റു വകുപ്പുകളുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്.
നിലവിൽ രോഗികളുള്ള വീടും, വില കുറഞ്ഞ കാറുമാണെങ്കിൽ മാനദണ്ഡത്തിൽ ഇളവോടെ മുൻഗണാനാ കാർഡ് നൽകുന്നുണ്ട്. മുൻഗണനാ കാർഡ് വിദ്യാഭ്യാസം, ചികിത്സ തുടങ്ങി പല കാര്യങ്ങളിലും സൗജ്യന്യത്തിന് പരിഗണിക്കുന്ന അടിസ്ഥാന രേഖയാണ്. മാനദണ്ഡം പുതുക്കി കൂടുതൽ ഗുണഭോക്താക്കളെ കണ്ടെത്തുമ്പോൾ മറ്റ് മേഖലയിൽ സൗജന്യം ലഭിക്കുന്നവരുടെ എണ്ണവും കൂടും. അതുകൊണ്ടാണ് വിവിധ വകുപ്പുകളുടെ പരിഗണനയ്ക്ക് വിട്ടിരിക്കുന്നത്.
റേഷൻ വിഹിതം
കുറയാതിരിക്കാൻ
മുൻഗണനാ കാർഡുകളുടെ എണ്ണം കുറഞ്ഞാൽ കേന്ദ്രത്തിന്റെ സൗജന്യ റേഷൻ വിഹിതവും കുറയും
മസ്റ്ററിംഗ് നടത്തി അനർഹരെ ഒഴിവാക്കിയതോടെയാണ് പിങ്ക് കാർഡിൽ കുറവുണ്ടായത്
കഴിഞ്ഞ നാലര വർഷത്തിനിടെ അർഹരായ 6,30,000 പേർക്ക് പുതുതായി പിങ്ക് കാർഡ് നൽകി
മറ്റ് വകുപ്പുകളിൽ നിന്ന് അനുകൂല മറുപടി കിട്ടിയാലുടൻ വ്യവസ്ഥകളിൽ ഇളവ് നൽകി കൂടുതൽ പേർക്ക് മുൻഗണനാ കാർഡ് നൽകും
- ജി.ആർ.അനിൽ, ഭക്ഷ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |