നടിയും അവതാരകയും ആയ പേളി മാണി മലയാളം ബിഗ് ബോസ് സീസണിന്റെ ആദ്യ സീസണിലൂടെയാണ് ശ്രദ്ധ നേടിയത് . മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷുമായി ബിഗ് ബോസ് വീട്ടിൽ തുടങ്ങിയ പ്രണയം ഗെയിം സ്ട്രാറ്റജിയെന്ന പേരിൽ വിവാദമായിരുന്നു. എന്നാൽ പിന്നീട് ബിഗ് ബോസ് ഷോയ്ക്ക് ശേഷം അവർ വിവാഹിതരാവുകയായിരുന്നു. ഇന്ന് വ്ലോഗർ എന്ന നിലയിലും പേളിയും ശ്രീനിഷും പ്രസിദ്ധരാണ്. നില , നിതാര എന്നീ രണ്ട് പെൺമക്കളും താരദമ്പതികൾക്കുണ്ട്.
ഇപ്പോഴിതാ ജീവിതത്തിലെ പുത്തൻ വിശേഷം പങ്കുവച്ചിരിക്കുകയാണ് പേളിയും ശ്രീനിഷും. താരദമ്പതികൾ തങ്ങളുടെ രണ്ടാമത്തെ വീടിന്റെ പണിപ്പുരയിലാണ്. 'കഴിഞ്ഞ ഡിസംബറിൽ സംഭവിച്ചത്. ഒൻപത് മാസമായി താൻ മനസിൽ ചുമന്നു കൊണ്ടിരുന്ന സ്വപ്നം എന്ന ആമുഖത്തോടെയാണ് പേളി ഇക്കാര്യം അവതരിപ്പിക്കുന്നത്. പോയവർഷം ഡിസംബർ മാസത്തിലാണ് പുതിയ വീട് വാങ്ങുന്ന കാര്യം തീരുമാനിച്ചതെന്നാണ് പേളി വ്യക്തമാക്കുന്നത്. ആലുവയിലെ പേളിയുടെ ഫ്ലാറ്റും കൊച്ചിയിലെ ദ്വീപിലെ ഫ്ളാറ്റും പാലക്കാട്ട് ശ്രീനിഷിന്റെ മാതാപിതാക്കളുടെ വീടും ഉൾപ്പെടെ നിരവധി വീടുകളെ കുറിച്ചുള്ള വീഡിയോകൾ പേളി വ്ലോഗിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഈ വീട്.
കഴിഞ്ഞ ഡിസംബർ മുതൽ മുഴുവൻ സമയവും വീടിന്റെ പണിപ്പുരയിലാണ് പേളിയും ശ്രീനിഷും. ഫ്ലാറ്റ് വാങ്ങി വീട് പോലെ പൊളിച്ചു പണിയുകയാണ് . വീടിന്റെ ഡിസൈനർമാരെയും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ഭാഗത്തെയും കൺസ്ട്രക്ഷനെയും നിർമ്മാണ രീതികളുടെ പ്രത്യേകതകളെ കുറിച്ചും ഡിസൈനർമാർ വ്യക്തമാക്കുന്നു. ഡൈനിംഗ് റൂമും, കിച്ചണും മക്കളുടെ സ്റ്റഡി ഏരിയയും എല്ലാം എവിടെയാണെന്നു് പേളി ഗ്രാഫിക്സിന്റെ സഹായത്തോടെ വിശദീകരിക്കുന്നു.
ഇപ്പോൾ താമസിക്കുന്ന ഫ്ലാറ്റിൽ തങ്ങളുടെ പുതിയ വീട്ടിലേക്കുള്ള യാത്രയായാണ് വ്ലോഗ് സെറ്റ് ചെയ്തിട്ടുള്ളത്. രണ്ട് ഭാഗങ്ങളിലായാണ് ഈ വീഡിയോ പൂർണമാകുക. ഇന്റീരിയർ, കിച്ചൺ മുതലായവയുടെ നിർമ്മാണം ആരംഭിക്കുമ്പോൾ ആ വിശേഷങ്ങളും വ്ലോഗിൽ ഉൾപ്പെടുത്തും എന്നും പേളി മാണി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |