ബോളിവുഡ് താരം ഹൃത്വിക് റോഷൻ ഡിജിറ്റൽ എന്റർടെയ്ൻമെന്റ് രംഗത്തേക്ക്. ആദ്യ സീരീസിൽ പാർവതി തിരുവോത്ത് ആണ് പ്രധാന വേഷത്തിൽ . പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ പ്രൈമുമായി സഹകരിച്ച് ഹൃത്വികും ബന്ധു ഈഷാൻ റോഷനും ചേർന്ന് എച്ച് ആർ എക്സ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ത്രില്ലർ ഗണത്തിൽപ്പെടുന്ന സീരിസിന് സ്റ്റോം എന്നു താല്ക്കാലികമായി പേരിട്ടു. അജിത്ത്പാൽ സിംഗ് ആണ് സംവിധാനം
ആലയ എഫ്,സൃഷ്ടി ശ്രീവാസ്തവ, രാമ ശർമ്മ, സബ അസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രീകരണം ഉടൻ ആരംഭിക്കും . ഹൃത്വിക് റോഷനും പ്രൈം വീഡിയയുടെ ഏഷ്യാ പസഫിക്, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക റീജിയൺ പ്രസിഡന്റ് ഗൗരവ് ഗാന്ധിയും ചേർന്ന് സംയുക്ത സംരംഭമായ വെബ് സീരിസിന്റെ പ്രഖ്യാപനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |