
സുബോധ് ഖാനോൽകർ - ദിലീപ് പ്രഭാവത്കർ ചിത്രം ദശാവതാരത്തിലെ "ഋതുചക്രം" എന്ന ഗാനമെത്തി. ബ്ളോക് ബസ്റ്റർ മറാത്തി ചിത്രം "ദശാവതാരം" മലയാളം പതിപ്പിൽ ഋതുചക്രം" എന്ന ടൈറ്റിലോടെ റിലീസ് ചെയ്ത ഗാനം ആലപിച്ചത് മനു വിദാർഥ്, ഗായത്രി എന്നിവർ ചേർന്നാണ്. എ വി.പ്രഫുൽചന്ദ്ര ഈണം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് ദീപക് റാം. മലയാളം പതിപ്പ് നാളെ കേരളത്തിൽ റിലീസ് ചെയ്യും. സുബോധ് ഖാനോൽകർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൗസ് പ്രൊഡക്ഷൻസ് എന്നീ ബാനറിൽ ആണ് നിർമ്മാണം. ചരിത്രത്തിൽ ആദ്യമായാണ് മറാത്തി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ റിലീസ് െചയ്യുന്നത്. ദിലീപ് പ്രഭാവത്കർ, മഹേഷ് മഞ്ജരേകർ, ഭരത് ജാദവ്, സിദ്ധാർത്ഥ് മേനോൻ, പ്രിയദർശിനി ഇൻഡാൽകർ, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെർഡെ, സുനിൽ തവാഡെ, ആരതി വഡഗ്ബാൽതർ, ലോകേഷ് മിത്തൽ എന്നിവരാണ് പ്രധാന താരങ്ങൾ. സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. പി.ആർ.ഒ- ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |