തിരുവനന്തപുരം: കേരള സർവകലാശാലയിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ 75ൽ 65 കോളേജുകളും യൂത്തു വാരി എഫ്.ഐ. 45 കോളേജുകളിൽ എതിരില്ലാതെയാണ് എസ്.എഫ്.ഐയുടെ വിജയം.
തിരുവനന്തപുരം ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 34 കോളേജുകളിൽ 28 ലും എസ്.എഫ്.ഐ വിജയിച്ചു. 19 കോളേജുകളിൽ എതിരില്ലാതെയാണ് വിജയം. തിരുവനന്തപുരം മാർ ഇവനിയോസ് കോളേജ് യൂണിയൻ കെ.എസ്.യുവിൽ നിന്ന് തിരിച്ച് പിടിച്ചു. കാട്ടാക്കട ക്രൈസ്റ്റ് നഗർ കോളേജ് യൂണിയൻ എ.ബി.വി.പിയിൽ നിന്ന് തിരിച്ചു പിടിച്ചു. കൊല്ലം ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 18 കോളേജുകളിൽ 14 ലും എസ്.എഫ്.ഐ വിജയിച്ചു. പത്തിടത്ത് എതിരില്ലാതെയാണ് വിജയം. രണ്ടു വർഷത്തിനു ശേഷം കൊട്ടാരക്കര സെൻറ് ഗ്രിഗോറിയസ് കോളേജ് യൂണിയൻ കെ.എസ്.യുവിൽ നിന്ന് തിരിച്ചു പിടിച്ചു. കുണ്ടറ ഐ.എച്ച്.ആർ.ഡി കോളേജും കൊട്ടാരക്കര എസ്.ഡി കോളേജും കെ.എസ്.യുവിൽ നിന്ന് തിരിച്ച് പിടിച്ചു. പുനലൂർ എസ്. എൻ കോളേജ് യൂണിയൻ എ.ഐ.എസ്.എഫിൽ നിന്ന് തിരിച്ചു പിടിച്ചു.
ആലപ്പുഴയിൽ
19 കോളേജിലും
ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് നടന്ന 19 കോളേജുകളിലും എസ്.എഫ്.ഐ വിജയിച്ചു. 14ഇടത്ത് എതിരില്ലാത്ത വിജയമാണ്. അമ്പലപ്പുഴ ഗവ.കോളേജ് യൂണിയൻ രണ്ടു വർഷത്തിന് ശേഷം കെ.എസ്.യുവിൽ നിന്ന് തിരികെ പിടിച്ചു. കായംകുളം എം.എസ്.എം കോളേജ് 3 വർഷങ്ങൾക്ക് ശേഷവും മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ് 2 വർഷങ്ങൾക്ക് ശേഷവും കെ.എസ്.യുവിൽ നിന്ന് തിരിച്ചു പിടിച്ചു. ആലപ്പുഴ എസ്.ഡി കോളേജിൽ ചെയർമാൻ, യു.യു.സി സീറ്റുകൾ കെ.എസ്.യുവിൽ നിന്ന് തിരിച്ചു പിടിച്ച് മുഴുവൻ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു.
പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് നടന്ന നാല് കോളേജുകളിലും എസ്.എഫ്.ഐ വിജയിച്ചു. പന്തളം എൻ.എസ്.എസ് കോളേജ്, എൻ.എസ്.എസ് ബി എഡ് കോളേജ് പന്തളം, അടൂർ ഐ.എച്ച്.ആർ.ഡി കോളേജ്, അടൂർ സെന്റ് സിറിൽസ് എന്നീ കോളേജുകളിലാണിത്.
കേരള സർവ്വകലാശാലയിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നേടിയ തിളക്കമാർന്ന വിജയം വർഗ്ഗീയതക്കെതിരായ പോരാട്ടത്തിന് കൂടുതൽ കരുത്ത് പകരുന്നതാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പറഞ്ഞു.
ചെമ്പഴന്തി എസ്.എൻ കോളേജ്, കാര്യവട്ടം ഗവ.കോളേജ്,ചെമ്പഴന്തി ശ്രീനാരായണ ഗുരു അസ്വാൻസ് സ്റ്റഡീസ് എന്നിവിടങ്ങളിൽ എസ്.എഫ്.ഐയും തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ കെ.എസ്.യുവും വിജയിച്ചു. ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ മുഴുവൻ സീറ്റും എസ്.എഫ്.ഐക്കാണ് ലഭിച്ചത്.സി.ആർ.യദു കൃഷ്ണൻ ചെയർമാനായും,ശരത് ജനറൽ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു.ദൃശ്യ,അഭിഷേക് (യു.യു.സി). കാര്യവട്ടം ഗവ. കോളജിൽ 14 സീറ്റും എസ് എഫ് ഐക്കു ലഭിച്ചു. ബി. അഞ്ജന ചെയർ പേഴ്സനായും, ഒ.എൽ. പ്രെസേയ ജനറൽ സെക്രട്ടറിയായും തിരഞ്ഞടുക്കപ്പെട്ടു, വി. വിശാഖ്, ദേവിക എസ്. ബാബു (യുയുസി). ചെമ്പഴന്തി ശ്രീ നാരായണ ഗുരു അസ്വാസ് സ്റ്റഡീസിൽ 33 സീറ്റിലും എസ് എഫ് ഐ വിജയിച്ചു. എസ്. അർജുൻ ചെയർമാനായും, ആർ.ആർ. ദയ ജന. സെക്രട്ടറിയായും, എസ്.ഡി. ശ്രാവൺ (യുയുസി) തിരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |