അശ്വതി: വിദേശത്ത് തൊഴിൽ തേടുന്നവർക്ക് അനുകൂലസമയമാണ്. ഫലം കാത്തുനിൽക്കുന്ന വിദ്യാർത്ഥികൾ ഉന്നതവിജയം നേടും. അവസരത്തിനൊത്ത് പെരുമാറാൻ ശ്രമിക്കും. പൂർവ്വിക സ്വത്ത് അധീനതയിൽ വന്നുചേരും. ഭാഗ്യദിനം ബുധൻ
ഭരണി: കർമ്മരംഗത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കും. മക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. ബന്ധുക്കളുമായുള്ള പ്രശ്നങ്ങൾ രമ്യമായി സംസാരിച്ച് തീർക്കും. വീട് പണി പുരോഗമിക്കാത്തതിൽ മനസ് വ്യാകുലപ്പെടും. ഭാഗ്യദിനം തിങ്കൾ
കാർത്തിക: എല്ലാകാര്യത്തിലും വിശാലവീക്ഷണം നടത്തും. സ്വന്തം വീടുപേക്ഷിച്ച് വാടകവീട്ടിൽ താമസിക്കേണ്ടി വരും. വീട്ടിൽ മംഗളകർമ്മങ്ങൾക്ക് നേതൃത്വം നൽകും.ഭാഗ്യദിനം വ്യാഴം
രോഹിണി: അധികാരവും സ്ഥാനക്കയറ്റവും ലഭിക്കും. സന്താനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കും. വിദ്യാപരമായി ഉയർച്ചയുണ്ടാകും. മുടങ്ങിയ യാത്രകൾ തുടരും. വിവാഹതടസം മാറിക്കിട്ടും. ഭൂമിയിൽ നിന്ന് ആദായം ലഭിക്കും. ഭാഗ്യദിനം വെള്ളി
മകയിരം: ശത്രുക്കളിൽ നിന്ന് രക്ഷനേടും. ദൂരയാത്ര മുടങ്ങാൻ സാദ്ധ്യതയുണ്ട്. കൃഷിയിലും വാടക ഇനത്തിലും വരുമാനമുണ്ടാകും. ഉദ്യോഗസ്ഥർക്ക് അനുകൂല സമയം. ഉദരസംബന്ധമായ രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. ഭാഗ്യദിനം ചൊവ്വ
തിരുവാതിര: സന്താനങ്ങളിൽ നിന്ന് സഹായം ലഭിക്കും. എതിർപ്പുകൾ അവഗണിച്ച് മുന്നോട്ടുപോകും. മത്സരപരീക്ഷകളുടെ ഫലം അനുകൂലമായിരിക്കും. വസ്തുവകകളിലൂടെ ആദായം പ്രതീക്ഷിക്കാം. വ്യാപാര വ്യവസായങ്ങൾ തുടങ്ങാൻ അവസരം. ഭാഗ്യദിനം ശനി
പുണർതം: കോടതിയിൽ കേസുകൾ സംബന്ധിച്ച് അനുകൂല വിധിയുണ്ടാകും. വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതി. താത്കാലികമായി ജോലിയിൽ പ്രവേശിച്ചവർക്ക് സ്ഥിരീകരണം ലഭിക്കും. പുതിയ ഭൂമി, വാഹനം എന്നിവ കൈവശമെത്തും. ഭാഗ്യദിനം ബുധൻ
പൂയം: നിസാരകാര്യങ്ങളിൽ പോലും ശ്രദ്ധപുലർത്തും. ദൂരസ്ഥലത്തേക്ക് ജോലിമാറ്റം ലഭിച്ചെന്നുവരാം. മറ്റുള്ളവരെ ഉപദേശിക്കാൻ പ്രവണതയുണ്ടാകും. സാമൂഹികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പലവിധ നേട്ടങ്ങളുണ്ടാകും. ഭാഗ്യദിനം ഞായർ
ആയില്യം: ക്ഷേത്രകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടി വരും. ദൂരയാത്രകൾ ആവശ്യമായി വരും. കലാകായിക രംഗത്തുള്ളവർക്ക് സന്ദർഭം അനുകൂലം. പിരിഞ്ഞു നിൽക്കുന്ന ഭർത്താവുമായി രമ്യതയിലെത്തും. വീടുമാറി താമസിക്കും. ഭാഗ്യദിനം ചൊവ്വ
മകം: സ്ഥിരമായി ആദായമുണ്ടാക്കുന്ന ഏർപ്പാടുകളിൽ പ്രവേശിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം. ജോലിസ്ഥലത്ത് പുതിയ ആളെ നിയമിക്കും. വായ്പകൾ പെട്ടെന്ന് ശരിപ്പെടും. ഭാഗ്യദിനം വ്യാഴം
പൂരം: സമുദായത്തിൽ മാന്യത നേടും. എല്ലാ രംഗങ്ങളിലും കൃത്യനിഷ്ഠ പാലിക്കും. നിയമന ഉത്തരവ് കാത്തിരിക്കുന്നവർക്ക് അത് ലഭിക്കും. ജ്യോതിഷവുമായി ബന്ധപ്പെട്ടവർക്ക് അനുകൂല സമയം. വീടുപണിക്കായി പണം മാറ്റിവയ്ക്കും. ഭാഗ്യദിനം ബുധൻ
ഉത്രം: ഉദ്യോഗത്തിൽ പ്രമോഷൻ ലഭിക്കും. വളരെക്കാലമായി വച്ചുപുലർത്തുന്ന പല ആഗ്രഹങ്ങളും സാധിക്കും. പ്രേമകാര്യങ്ങൾ വിവാഹത്തിൽ കലാശിക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയമണ്ടാകും. വ്യാപാരത്തിൽ പുരോഗതിയുണ്ടാകും. ഭാഗ്യദിനം ബുധൻ
അത്തം: കുടുംബത്തിൽ സുഖവും സാമ്പത്തിക ഉയർച്ചയും അനുഭവപ്പെടും. വീട് മോടിപിടിപ്പിക്കാൻ പണം ചെലവഴിക്കും. പരിശ്രമിക്കുന്ന കാര്യങ്ങളിൽ വിജയമുണ്ടാകും. ആരോഗ്യം അഭിവൃദ്ധിപ്പെടും. അന്യദേശത്തുള്ളവർ നാട്ടിൽ മടങ്ങിയെത്തും. ഭാഗ്യദിനം ശനി
ചിത്തിര: പ്രവർത്തനശേഷി വർദ്ധിക്കും. സന്താനങ്ങൾക്ക് വിദ്യയിൽ ഗുണമുണ്ടാകും. ഭൂമി വാങ്ങുകയോ ഉള്ളതിന്റെ വിസ്താരം വർദ്ധിപ്പിക്കുകയോ ചെയ്യും. പുതിയ ബിസിനസിൽ ഏർപ്പെടും. വിഷമം പിടിച്ച കാര്യങ്ങൾ ദൈവാനുകൂല്യത്താൽ നേരെയാകും. ഭാഗ്യദിനം ചൊവ്വ
ചോതി: സമർത്ഥമായി കാര്യങ്ങൾ ചെയ്ത് പണമുണ്ടാക്കും. നികുതി സംബന്ധമായി സർക്കാരിലേക്ക് പണം അടയ്ക്കേണ്ടി വരും. പ്രധാനരേഖകൾ കൈമാറുമ്പോൾ ശ്രദ്ധിക്കണം. പഴയ കടങ്ങൾ കൊടുത്തുതീർക്കാൻ നിർബന്ധിതനാകും. ഭാഗ്യദിനം വെള്ളി
വിശാഖം: ആരാധനാലയങ്ങളുടെ നന്മയ്ക്കുവേണ്ടി പല ത്യാഗങ്ങളുമനുഷ്ഠിക്കും. ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളും വിജയത്തിലെത്തിക്കും. വാഹനങ്ങളിൽ നിന്ന് കൂടുതൽ വരുമാനം വർദ്ധിക്കും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. ഭാഗ്യദിനം ഞായർ
അനിഴം: വ്യക്തിത്വവും മാന്യതയും ആദരവ് നേടിയെടുക്കും. ദൂരയാത്രകൾ ആവശ്യമായിവരും. ഷെയറുകളിൽനിന്നും ആദായമുണ്ടാകും. പ്രതീക്ഷിച്ച തുറയിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കും. ഭാഗ്യദിനം തിങ്കൾ
തൃക്കേട്ട: വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ഉദ്യോഗത്തിൽ പ്രമോഷനോ തൊഴിലാളികൾക്ക് ശമ്പളവർദ്ധനയോ ഉണ്ടാകും. തറവാട് സ്വത്തുക്കളുടെ വിഭജനകാര്യം തീരുമാനമാകും. ഭാഗ്യദിനം തിങ്കൾ
മൂലം: പൂർത്തിയാകാതെ കിടന്ന പ്രവർത്തനങ്ങൾ മുഴുമിപ്പിക്കും. പ്രധാന പ്രമാണങ്ങൾ കൈവശമെത്തും. സന്താനങ്ങളുടെയും സഹോദരങ്ങളുടെയും ശ്രേയസ് വർദ്ധിക്കും. കൃഷിയിൽ നിന്നും വ്യാപാരത്തിൽ നിന്നും കൂടുതൽ വരുമാനം. ഭാഗ്യദിനം വെള്ളി
പൂരാടം: പലചരക്ക്, ഹോട്ടൽ എന്നീ വ്യാപാരം നടത്തുന്നവർക്ക് പുരോഗതി. വിനോദകാര്യങ്ങളിൽ ഏർപ്പെടും. പൊതുപ്രവർത്തകർക്ക് ഗുണകരമാണ്. വാഹനങ്ങൾ വാങ്ങാൻ നല്ല സമയം. നഷ്ടപ്പെട്ടുവെന്ന് കരുതിയ വസ്തുക്കൾ തിരികെ ലഭിക്കും. ഭാഗ്യദിനം ചൊവ്വ
ഉത്രാടം: രാഷ്ട്രീയക്കാർക്ക് സാഹചര്യം അനുകൂലം. വ്യാപാരത്തിൽ പൂർവാധികം ലാഭം ലഭിക്കും. ഉദ്യോഗത്തിൽ പ്രമോഷൻ ലഭിക്കും. പലവിധ ആരോപണങ്ങളിലും ഉൾപ്പെടാൻ സാദ്ധ്യതയുണ്ട്. വാക്കുതർക്കങ്ങൾ ഒഴിവാകുന്നതാണ് നല്ലത്. ഭാഗ്യദിനം ചൊവ്വ
തിരുവോണം: സന്താനങ്ങൾക്ക് എല്ലാവിധ ഉയർച്ചയുണ്ടാകും. ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്ക് ധാരാളം പണം കൈയിൽ വന്നു ചേരും. ലോണെടുത്ത് വീടുപണി തുടങ്ങും. വിദേശത്ത് ജോലിയുള്ളവർക്ക് കൂടുതൽ സാമ്പത്തിക ലാഭമുണ്ടാകും. ഭാഗ്യദിനം ശനി
അവിട്ടം: ദൂരയാത്രകൾ ആസൂത്രണം ചെയ്യും. കലാരംഗത്ത് പുരോഗതിയും നേട്ടവുമുണ്ടാകും. തൊഴിൽ രംഗത്ത് പ്രവർത്തിക്കുന്നവർ ഉന്നതസ്ഥാനത്തേക്ക് ഉയരും. ചിത്രകാരന്മാർക്കും പെയിന്റർ മാർക്കും അനുകൂലസമയം. ഭാഗ്യദിനം ബുധൻ
ചതയം: പല കാര്യങ്ങളിലും ധീരമായ നിലപാട് സ്വീകരിക്കും. കുടുംബത്തിൽ സ്വസ്ഥതയുണ്ടാകും. വിദേശത്തു നിന്ന് സഹായങ്ങൾ പ്രതീക്ഷിക്കാം. മത്സരപരീക്ഷകളിൽ വിജയം കൈവരിക്കും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. ഭാഗ്യദിനം വെളളി
പൂരുരുട്ടാതി: എല്ലാ പ്രവർത്തനരംഗത്തും നൈപുണ്യം പ്രദർശിപ്പിക്കും. ശ്രമിച്ചു വരുന്ന വിവാഹത്തിന് തീരുമാനമാകും. നഷ്ടപ്പെട്ട രേഖകൾ തിരികെ ലഭിക്കും. സ്വന്തം അദ്ധ്വാനംകൊണ്ട് പ്രവർത്തന വിജയവും സാമ്പത്തികനേട്ടവുമുണ്ടാകും. ഭാഗ്യദിനം തിങ്കൾ
ഉത്രട്ടാതി: ബിസിനസിൽ അഭിവൃദ്ധിയുണ്ടാകും. പുതിയ സ്ഥാനപ്രാപ്തിയും അധികാരപ്രാപ്തിയുമുണ്ടാകും. നിർമാണ കരാർ എടുക്കുന്നവർക്ക് സാഹചര്യം അനുകൂലം. പൂർവ്വിക സ്വത്തിന്റെ പേരിൽ തർക്കം പരിഹരിക്കപ്പെടും. ഭാഗ്യദിനം വെള്ളി
രേവതി: സാമ്പത്തികമായി പുരോഗതിയുണ്ടാകും. വ്യാപാരരംഗം ലാഭകരമാകും. കൂട്ടുകച്ചവടം വേർപിരിയാൻ സാദ്ധ്യത. എല്ലാ കാര്യങ്ങളിലും ദൈവാനുകൂല്യം ദൃശ്യമാകും. ഭാഗ്യദിനം തിങ്കൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |