SignIn
Kerala Kaumudi Online
Sunday, 12 October 2025 1.10 PM IST

ജി.എസ്.ടി പരിഷ്കാരങ്ങൾ, പ​രി​വ​ർ​ത്ത​ന​ത്തി​ന്റെ പൊൻനൂ​ലി​ഴ​ക​ൾ​

Increase Font Size Decrease Font Size Print Page
hand-loom

ച​രി​ത്ര​ത്തി​ലെ​ ഏ​റ്റ​വും​ ധീ​ര​മാ​യ​ സാ​മ്പ​ത്തി​ക​ പ​രി​ഷ്കാ​ര​ത്തി​നാ​ണ് 2​0​1​7​ ജൂ​ലൈയിൽ ഇ​ന്ത്യ​ സാ​ക്ഷ്യം​ വ​ഹി​ച്ച​ത്. വ്യ​ത്യ​സ്ത​മാ​യ​ 1​7​ നി​കു​തി​ക​ൾ​ക്കും​ 1​3​ സെ​സു​ക​ൾ​ക്കും​ പ​ക​ര​മു​ള്ള​ ഏ​കീ​കൃ​ത​ നി​കു​തി​ സ​മ്പ്ര​ദാ​യ​മെ​ന്ന​ നി​ല​യി​ൽ​ ച​ര​ക്ക് സേ​വ​ന​ നി​കു​തി​ (​G​S​T​)​ നി​ല​വി​ൽ​ വ​ന്നു​. ഈ​ പ​രി​ഷ്‌​കാ​രം​ രാ​ജ്യ​ത്തി​ന്റെ​ സാ​മ്പ​ത്തി​കഘ​ട​ന​യെ​ അ​ടി​സ്ഥാ​നത​ലം​ മു​ത​ൽ​ പു​ന​ർ​നി​ർ​മ്മി​ക്കുകയായിരുന്നു. കേ​വ​ലം നി​കു​തി​ പ​രി​ഷ്ക​ര​ണ​മെ​ന്ന​തി​ലു​പ​രി​,​ ഒ​രു​ രാ​ഷ്ട്രം​,​ ഒ​രു​ നി​കു​തി​,​ ഒ​രു​ വി​പ​ണി​ എ​ന്ന​ ആ​ശ​യം​ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ലേ​ക്കു​ള്ള​ ഇ​ന്ത്യ​യു​ടെ​ ധീ​ര​മാ​യ​ പ്ര​യാ​ണ​ത്തി​ന്റെ​ ആ​രം​ഭ​മാ​യി​രു​ന്നു​ അ​ത്.

​എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേഷം ജി.എസ്.ടി പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ​ സാ​ദ്ധ്യ​മാ​യ​ പ​രി​വ​ർ​ത്ത​ന​ത്തെ​ അ​ദ്‌​ഭു​ത​ക​ര​മെ​ന്നേ​ വി​ശേ​ഷി​പ്പി​ക്കാ​നാ​വൂ​. നി​കു​തി​ വ​രു​മാ​നം​,​ 2​0​1​7​-​2​0​1​8​ ലെ​ ​7​.1​9​ ല​ക്ഷം​ കോ​ടി​ രൂപയി​ൽ​ നി​ന്ന് മൂ​ന്നി​ര​ട്ടി​യാ​യി​ വ​ർ​ദ്ധി​ച്ച്,​ 2​0​2​4​-​2​0​2​5​ ആ​യ​പ്പോ​ൾ​ ​2​2​.0​8​ ല​ക്ഷം​ കോ​ടി​യി​ലെ​ത്തി​. നി​കു​തി​ദാ​യ​ക​രു​ടെ​ എ​ണ്ണം​ 6​5​ ല​ക്ഷ​ത്തി​ൽ​ നി​ന്ന് ഇ​ര​ട്ടി​യാ​വു​ക​യും​ ചെ​യ്തു​. ല​ക്ഷ​ക്ക​ണ​ക്കി​ന് ചെ​റു​കി​ട​ സം​രം​ഭ​ങ്ങ​ളെ​ ഔ​പ​ചാ​രി​ക​ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലേ​ക്കും​ മു​ഖ്യ​ധാ​ര​യി​ലേ​ക്കും​ ആ​ന​യി​ച്ചു​. ഈ​ അ​ടി​ത്ത​റ​യി​ലൂ​ന്നി​യാ​ണ് ഇക്കഴിഞ്ഞ സെ​പ്റ്റം​ബ​ർ​ 2​2​-​ന് പു​തു​ത​ല​മു​റ​ ജി.എസ്.ടി യു​ഗ​ത്തി​ലേ​ക്ക് ഇ​ന്ത്യ​ പ്ര​വേ​ശി​ച്ച​ത്. അതിലൂടെ ​ 5 ശതമാനം,​ 1​8 ശതമാനം എ​ന്നി​ങ്ങ​നെ​ ര​ണ്ട് പ്ര​ധാ​ന​ സ്ലാ​ബു​ക​ളാ​യി​ ജി.എസ്.ടിയെ ല​ളി​ത​വ​ത്ക​രി​ച്ചു​. ഹാ​നി​ക​ര​മാ​യ​ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും​ സേ​വ​ന​ങ്ങ​ൾ​ക്കും​,​ ആ​ഡം​ബ​ര​ വ​സ്തു​ക്ക​ൾ​ക്കും​ 4​0​ ശതമാനം എ​ന്ന​ ഉ​യ​ർ​ന്ന​ നി​കു​തി​ ബാ​ധ​ക​മാ​ക്കുകയും ചെയ്തു.

അഞ്ചുവർഷം,​

ഇരട്ടി മൂല്യം
​​കു​ടും​ബ​ങ്ങ​ൾ​ക്കും​ ക​ർ​ഷ​ക​ർ​ക്കും​ വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും​ നി​കു​തി​ പ​രി​ഷ്‌​കാ​ര​ങ്ങ​ൾ​ ആ​ശ്വാ​സം​ പ​ക​ർ​ന്ന​തുപോ​ലെ​ വ​സ്ത്ര​ നി​ർ​മ്മാ​ണ​ മേ​ഖ​ല​യ്ക്കും​ ഇ​ത് ന​വോ​ന്മേ​ഷം​ പ​ക​ർ​ന്നു​. കൃ​ഷി​ ക​ഴി​ഞ്ഞാ​ൽ​ ര​ണ്ടാ​മ​ത്തെ​ വ​ലി​യ​ തൊ​ഴി​ൽ​ദാ​താ​വും​ ആ​ത്മ​നി​ർ​ഭ​ർ​ ഭാ​ര​ത് എ​ന്ന​ ആ​ശ​യ​ത്തി​ന്റെ​ സ​ചേ​ത​ന​മാ​യ​ ഉ​ദാ​ഹ​ര​ണ​വു​മാ​യ​ ടെ​ക്സ്റ്റൈ​ൽ​സ് വ്യ​വ​സാ​യ​ത്തി​ന്റെ​ സ​മ്പൂ​ർ​ണ​ പ​രി​വ​ർ​ത്ത​ന​ത്തി​ന് ജി,​എസ്,​ടി പരിഷ്കരണം വഴിയൊരുക്കുന്നു. ​ഇ​ന്ത്യ​യി​ലെ​ വ​സ്ത്ര​ വ്യ​വ​സാ​യത്തിന്റെ ഇപ്പോഴത്തെ മൂല്യം 1​7​9​ ബി​ല്യ​ൺ​ ഡോ​ള​റാ​ണ്. നാലര കോ​ടി​യി​ല​ധി​കം​ പേ​ർ​ക്ക് ഈ​ മേ​ഖ​ല​ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ നല്കുന്നു. തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രി​ൽ​ ഭൂ​രി​ഭാ​ഗ​വും​ വ​നി​ത​ക​ളാ​ണ്. അഞ്ചുവർഷംകൊണ്ട് വ​സ്ത്ര​ വ്യ​വ​സാ​യ​ മേ​ഖ​ല​യു​ടെ​ മൂ​ല്യം​ 3​5​0​ ബി​ല്യ​ൺ​ ഡോ​ള​റാ​യി​ ഉ​യ​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ​ ല​ക്ഷ്യ​മി​ടു​ന്ന​ത്.
​​തു​ണി​ത്ത​ര​ങ്ങ​ളി​ൽ​ ജി.എസ്.ടി 2​.0​ മു​ഖേ​ന​ സം​ഭ​വി​ക്കു​ന്ന​ ഏ​റ്റ​വും​ വ​ലി​യ​ മാറ്റങ്ങളിലൊന്ന് മ​നു​ഷ്യ​നി​ർ​മ്മി​ത​ അ​സം​സ്കൃ​ത​ നൂ​ലു​ക​ളു​ടെ​ (​പ്ര​കൃ​തി​ദ​ത്ത​മ​ല്ലാ​ത്ത​വ​)​ ഉ​ത്പാ​ദ​ന​ത്തെ​ ദോ​ഷ​ക​ര​മാ​യി​ ബാ​ധി​ച്ച​തും,​ ഏറെക്കാലമായി നി​ല​നി​ൽ​ക്കു​ന്ന​തു​മാ​യ​ വി​പ​രീ​ത​ തീ​രു​വ​ ഘ​ട​നയുടെ പ്രശ്നം പ​രി​ഹ​രി​ക്കു​ന്നു​ എ​ന്ന​താ​ണ്. നേ​ര​ത്തേ​,​ മ​നു​ഷ്യ​നി​ർ​മ്മി​ത​ അ​സം​സ്കൃ​ത​ നൂ​ലു​ക​ൾ​ക്ക് 1​8​ ശതമാനം​,​ നൂ​ലി​ഴ​ക​ൾ​ക്ക് 1​2 ശതമാനം​,​ തു​ണി​ത്ത​ര​ങ്ങ​ൾ​ക്ക് 5 ശതമാനം എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു​ നി​കു​തി​. ഈ​ ഘ​ട​ന​ അ​സം​സ്കൃ​ത​ വ​സ്തു​ക്ക​ൾ​ക്ക് ഉ​ത്പ​ന്ന​ങ്ങ​ളേ​ക്കാ​ൾ​ വി​ല​ കൂ​ടാ​ൻ​ ഇ​ട​യാ​ക്കി​. പ്ര​വ​ർ​ത്ത​ന​ മൂ​ല​ധ​ന​ത്തി​ന്റെ​ ഒ​ഴു​ക്കും​ പു​തി​യ​ നി​ക്ഷേ​പ​ങ്ങ​ളും​ ത​ട​സപ്പെ​ടു​ത്തി​.

ഫൈബർ ന്യൂട്രൽ

ആവാസവ്യവസ്ഥ

ഇ​പ്പോ​ൾ​ മ​നു​ഷ്യ​നി​ർ​മ്മി​ത​ നൂ​ൽ​ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 5​ ശതമാനം ഏ​കീ​കൃ​ത​ നി​കു​തി​ ബാ​ധ​ക​മാ​ക്കിയത് ഫൈ​ബ​ർ​- ​ന്യൂ​ട്ര​ൽ​ ആ​വാ​സ​ വ്യ​വ​സ്ഥ​ സൃ​ഷ്ടി​ക്കുന്നതിന് സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ​ ടെ​ക്സ്റ്റൈ​ൽ​ വ്യ​വ​സാ​യ​ത്തി​ന്റെ​ 8​0​ ശതമാനം വരുന്ന ലക്ഷക്കണക്കിന് സൂ​ക്ഷ്മ- ചെ​റു​കി​ട- ഇ​ട​ത്ത​രം​ സം​രം​ഭ​ങ്ങ​ൾ​ക്ക് ഇ​ത് വ​ലി​യ​ ആ​ശ്വാ​സ​മാ​ണ്. മ​നു​ഷ്യ​നി​ർ​മ്മി​ത​ നൂ​ൽ​ ഉ​ത്പ​ന്ന​ മേ​ഖ​ല​യു​ടെ​ ആ​ഗോ​ള​ കേ​ന്ദ്ര​മാ​യി​ മാ​റാ​നു​ള്ള​ ഇ​ന്ത്യ​യു​ടെ​ അ​ഭി​ലാ​ഷ​ത്തെ​ ഇ​ത് ശ​ക്തി​പ്പെ​ടു​ത്തു​ന്നു​. കു​റ​ഞ്ഞ​ ചെ​ല​വ്,​ മ​ത്സ​ര​ശേ​ഷി​,​ വി​പ​ണി​ ആ​വ​ശ്യ​ക​ത​ എ​ന്നി​വ​യ്ക്ക് അ​നു​ഗു​ണ​മാ​കുന്ന ​വി​ധത്തിൽ ​ 2​2​,​0​0​0​ ദ​ശ​ല​ക്ഷം​ വ​സ്ത്ര​ങ്ങ​ളു​ടെ​ പ്ര​തി​വ​ർ​ഷ​ ഉ​ത്പാ​ദ​നമാണ് ഇ​തി​ലൂ​ടെ​ സാ​ദ്ധ്യമാവുക. ഇത് വ​സ്ത്ര​ങ്ങ​ളു​ടെ​ വി​ല​ കു​റ​യാ​നും​ ക​യ​റ്റു​മ​തി​ വ​ർ​ദ്ധി​ക്കാ​നും​ വ​ഴി​യൊ​രു​ക്കും​. ​
ജി,​എസ്.ടി- 2​.0​ യു​ടെ​ സാ​മ്പ​ത്തി​ക​ സ്വാ​ധീ​നം​ സാ​ധാ​ര​ണക്കാരുടെ ദൈ​നം​ദി​ന​ ജീ​വി​ത​ത്തി​ൽ പ്രത്യക്ഷമായി അനുഭവവേദ്യമാകുന്നതാണ്. 2​0​1​4​-​ൽ​ യു​.പി.എ സ​ർ​ക്കാ​രിനു കീ​ഴി​ൽ​,​ ദൈ​നം​ദി​ന​ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ പ്ര​തി​വ​ർ​ഷം​ ഒ​രു​ ല​ക്ഷം​ രൂ​പ​ ചെ​ല​വ​ഴി​ക്കു​ന്ന​ ഒ​രു​ കു​ടും​ബം​ ഏ​ക​ദേ​ശം​ 2​5​,​0​0​0​ രൂ​പ​ നി​കു​തി​യാ​യി​ ന​ൽ​കി​യി​രു​ന്നു​. ഇ​ന്ന് ജി.എസ്.ടി പരിഷ്കരണങ്ങൾക്കു ശേഷം അ​തേ​ കു​ടും​ബത്തിന് നല്കേണ്ടിവരുന്ന നികുതി ഏകദേശം 50​0​0​ മു​ത​ൽ​ 6​,​0​0​0​ രൂ​പ​ വ​രെ​ മാ​ത്ര​മാണ്. ​അ​താ​യ​ത്,​ പ്ര​തി​വ​ർ​ഷം​ ഏ​ക​ദേ​ശം​ 2​0​,​0​0​0​ രൂ​പ​ ലാ​ഭി​ക്കു​ക​യും,​ കു​ട്ടി​ക​ളു​ടെ​ വി​ദ്യാ​ഭ്യാ​സം​,​ മെ​ച്ച​പ്പെ​ട്ട​ പോ​ഷ​കാ​ഹാ​രം​,​ കു​ടും​ബ​ങ്ങ​ളു​ടെ​ ക്ഷേ​മം​ എ​ന്നി​വ​യ്ക്കാ​യി​ പ​ണം​ വ​ഴി​തി​രി​ച്ചുവി​ടു​ക​യും​ ചെ​യ്യു​ന്നു​. ​

മുന്നേറ്റത്തിന്റെ

മാർഗരേഖ

​കേ​വ​ലം​ സാ​മ്പ​ത്തി​ക​ പ​രി​വർ​ത്ത​ന​ത്തി​ലു​പ​രി​യാ​യ​ ഗു​ണ​ഫ​ല​ങ്ങ​ൾ​ ജി.എസ്.ടി 2​.0-യു​ടെ​ ടെ​ക്സ്റ്റൈ​ൽ​ പ​രി​ഷ്‌​കാ​ര​ങ്ങ​ൾ​ ഉ​ള​വാ​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള​ 6​5​ ല​ക്ഷം​ നെ​യ്ത്തു​കാ​രെ​യും​ ക​ര​കൗ​ശ​ല​ വി​ദ​ഗ്ദ്ധ​രെ​യും​ നേ​രി​ട്ട് സ്വാ​ധീ​നി​ക്കു​ന്ന​ സ​മ​ഗ്ര​ വ​ള​ർ​ച്ച​ ഇ​തി​ലൂ​ടെ​ സാ​ദ്ധ്യ​മാ​കു​ന്നു​. നമ്മുടെ സ​മ്പ​ന്ന​മാ​യ​ സാം​സ്‌​കാരി​ക​ പൈ​തൃ​കം​ സം​ര​ക്ഷി​ക്കാ​ൻ​ സ​ഹാ​യി​ക്കു​ക​ മാ​ത്ര​മ​ല്ല​,​ ഈ​ മേ​ഖ​ല​യി​ൽ​ ജോ​ലി​ ചെ​യ്യു​ന്ന​ ല​ക്ഷ​ക്ക​ണ​ക്കി​ന് വ​നി​ത​ക​ളു​ടെ​ ഉ​പ​ജീ​വ​ന​മാ​ർ​ഗത്തെ​ പി​ന്തു​ണ​യ്ക്കു​ക​യും​ ചെ​യ്യു​ന്നു​. ​വാ​ങ്ങ​ൽ​ ശേ​ഷി വർദ്ധിച്ചു വരുന്നതോടെ ഇ​ന്ത്യ​ൻ​ നി​ർ​മ്മി​ത​ വ​സ്ത്ര​ങ്ങ​ൾ​ക്കു​ള്ള​ ആ​വ​ശ്യ​ക​ത​ വ​ർ​ദ്ധി​​ക്കു​ക​യും​ നെ​യ്ത്തു​കാ​ർ​ക്കും​ ത​യ്യ​ൽ​ക്കാ​ർ​ക്കും​ വ​സ്ത്ര​ തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ കൂ​ടു​ത​ൽ​ തൊ​ഴി​ലു​ക​ൾ​ സൃ​ഷ്ടി​ക്കു​ക​യും​ എ​ല്ലാ​ വി​ഭാ​ഗ​ക്കാ​ർ​ക്കും​ പ്ര​യോ​ജ​നം​ ചെ​യ്യു​ന്ന​ ചാ​ക്രി​ക​ വ​ള​ർ​ച്ച​ സൃ​ഷ്ടി​ക്കു​ക​യും​ ചെ​യ്യും​.
​​​ഇ​ന്ത്യ​ അ​മൃ​ത​കാ​ല​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ക​യും​ 2​0​4​7​-​ലേ​ക്ക് ഉ​റ്റു​ നോ​ക്കു​ക​യും​ ചെ​യ്യു​മ്പോ​ൾ​ ജി.എസ്.ടി 2​.0​ എന്നത് വെറും നികുതി പരിഷ്കാരമല്ല,​ വി​ക​സി​ത​ ഭാ​ര​തം​ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള​ വ​ള​ർ​ച്ചാ​ത​ന്ത്ര​മാ​യി​ നി​ല​കൊ​ള്ളു​ന്നു​. സ്ലാ​ബു​ക​ൾ​ ല​ളി​ത​മാ​ക്കുന്നതി​ലൂ​ടെ​യും​,​ ഗാ​ർ​ഹി​ക​ ചെ​ല​വു​ക​ൾ​ ല​ഘൂ​ക​രി​ക്കുന്ന​തി​ലൂ​ടെ​യും​,​ ക​ർ​ഷ​ക​രെ​ ശാ​ക്തീ​ക​രി​ക്കുന്നതി​ലൂ​ടെ​യും​,​ എം.എസ്.എം.ഇകളെ പി​ന്തു​ണ​യ്​ക്കുന്ന​തി​ലൂ​ടെ​യും,​ തൊ​ഴി​ൽ​ പ്രാ​ധാ​ന്യ​മു​ള്ള​ വ്യ​വ​സാ​യ​ങ്ങ​ളെ​ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യും​ അത് ജീ​വി​ത​വും​ ബി​സി​ന​സും​ സു​ഗ​മ​മാ​ക്കു​ന്നു​. ഇ​ന്ത്യ​യു​ടെ​ പ​രോ​ക്ഷ​ നി​കു​തി​ വ്യ​വ​സ്ഥ​യെ​ ലാ​ളി​ത്യം​,​ നീ​തി​,​ വ​ള​ർ​ച്ച​ എ​ന്നി​വ​ മു​ഖ​മു​ദ്ര​‌യാക്കി മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​തി​ന് ദാ​ർ​ശ​നി​ക​ നേ​തൃ​ത്വം​ ന​ൽ​കുന്ന പ്രധാ​ന​മ​ന്ത്രി​ ന​രേ​ന്ദ്ര​ മോ​ദിയോട് മു​ഴു​വ​ൻ​ ടെ​ക്സ്റ്റൈ​ൽ​ മൂ​ല്യശൃം​ഖ​ല​യ്ക്കും​ വേ​ണ്ടി​ ഞാ​ൻ​ ന​ന്ദി​ പ​റ​യു​ന്നു​. 2​0​4​7​-​ഓ​ടെ​ വി​ക​സി​ത​ രാ​ഷ്ട്ര​മാ​യി​ മാ​റു​ന്ന​തി​നു​ള്ള​ ഇ​ന്ത്യ​യു​ടെ​ മു​ന്നേ​റ്റ​ മാ​ർ​ഗ​രേ​ഖ​യാ​ണി​ത്.

TAGS: HANDLOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.