തിരുവനന്തപുരം: 2026- 27 അധ്യയന വർഷം രാജ്യത്തെ വിവിധ സൈനിക സ്കൂളുകളിലെ 6, 9 ക്ലാസുകളിലെ പ്രവേശനത്തിനായുള്ള ആൾ ഇന്ത്യ സൈനിക് സ്കൂൾ എൻട്രൻസ് എക്സാമിനേഷന് (AISSEE) ഒക്ടോബർ 30 വരെ അപേക്ഷിക്കാം. ജനുവരിയിലാണ് പരീക്ഷ. വെബ്സൈറ്റ്: https//exams.nta.nic.in
ഡിപ്ലോമ കോഴ്സുകളിൽ ഓപ്ഷൻ നൽകാം
സർക്കാർ, സ്വാശ്രയ കോളേജുകളിൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകളിൽ എന്നിവയിൽ പ്രവേശനത്തിന് www.lbscentre.kerala.gov.in ൽ 15ന് വൈകിട്ട് 5വരെ ഓപ്ഷൻ നൽകാം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |