തൃശൂർ: നെഞ്ചുവേദനയെ തുടർന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ രജിസ്‌ട്രേഷൻ വകുപ്പിന്റെ പരിപാടിക്കായി തൃശൂരിലെത്തിയ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂർ ജനറൽ ആശുപത്രിയിൽ നിന്ന് ഡോക്ടറെയെത്തിച്ച് പരിശോധന നടത്തി. തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. രാധികയുടെ നേതൃത്വത്തിലുള്ള സംഘം മന്ത്രിയെ പരിശോധിച്ചു. പനിയും അണുബാധയുമുള്ളതിനാൽ ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്നുണ്ട്. മന്ത്രി നിരീക്ഷണത്തിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |