ഷറഫുദ്ദീൻ, കല്യാണി പണിക്കർ എന്നിവർ നായകനും നായികയയുമായി വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മധുവിധു എന്നു പേരിട്ടു.ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്രറും അണിയറ പ്രവർത്തകർ പുറത്തിറക്കി. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകളാണ് കല്യാണി പണിക്കർ. കല്യാണി ബിഗ് സ്ക്രീനിൽ എത്തുന്ന ആദ്യ ചിത്രം കൂടി ആണ് "മധുവിധു".ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഷൈലോക്കിന്റെ തിരക്കഥാ പങ്കാളിയായ
ബിബിൻ മോഹനും , മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജയ് വിഷ്ണു വും ചേർന്ന് രചന നിർവഹിക്കുന്നു. ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തിൽ,സംഗീതമൊരുക്കുന്നത് ഒരുപിടി സൂപ്പർ ഹിറ്റ് മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയനായി മാറിയ ഹിഷാം അബ്ദുൾ വഹാബ് ആണ്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മാണം. അജിത് വിനായക ഫിലിംസ് നിർമ്മിക്കുന്ന പന്ത്രണ്ടാമത് ചിത്രം ആണ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവർ ആണ് സഹനിർമ്മാണം.പ്രൊജക്ട്ഡിസൈനർ - രഞ്ജിത്ത് കരുണാകരൻ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്റ്റ്യൻ, കലാസംവിധാനം- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- ദിവ്യ ജോർജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഖിൽ സി. തിലകൻ, നൃത്തസംവിധാനം- റിഷ്ദാൻ അബ്ദുൾ റഷീദ്, വിതരണം അജിത് വിനായക ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ഫാർസ് ഫിലിംസ്,പി.ആർ. ഒ- ശബരി.
,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |