കൊച്ചി: നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) പി എച്ച്.ഡി പ്രോഗ്രാം, എക്സിക്യൂട്ടീവ് എൽ എൽ.എം പ്രോഗ്രാം, പി.ജി ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. 55 ശതമാനം മാർക്കോടെ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് പി എച്ച്.ഡി പ്രോഗ്രാമിന് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽപെട്ടവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. യു.ജി.സി- നെറ്റ് നേടിയവർ പ്രവേശന പരീക്ഷ എഴുതേണ്ടതില്ല. അപേക്ഷകൾ ഒക്ടോബർ 29ന് മുമ്പ് നുവാൽസിൽ ലഭിക്കണം.
എക്സിക്യൂട്ടീവ് എൽ എൽ.എം
നിയമ മേഖലയിൽ പ്രവൃത്തിപരിചയമുള്ള പ്രൊഫഷണലുകൾക്കായി രൂപകല്പന ചെയ്ത എക്സിക്യൂട്ടീവ് എൽ എൽ.എം പ്രോഗ്രാമിന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. 15 സീറ്റുകളുള്ള ഈ പ്രോഗ്രാമിൽ 35 ശതമാനം സീറ്റുകൾ ജഡ്ജിമാർക്കും അഭിഭാഷകർക്കും 20 ശതമാനം പൊതുമേഖലാ നിയമ ഉദ്യോഗസ്ഥർക്കും 10 ശതമാനം സ്വകാര്യ മേഖലയിലെ നിയമ ഉദ്യോഗസ്ഥർക്കും സംവരണം ചെയ്തിട്ടുണ്ട്. കേരള സർക്കാരിന്റെ സംവരണ നിബന്ധനകൾ അനുസരിച്ചാണ് പ്രവേശനം.
ഹൈക്കോടതി അവധിക്കാലത്തും പൊതു അവധികളിലും പൂർണദിന ക്ലാസുകളുണ്ടാകും. കോൺസ്റ്റിറ്റ്യൂഷണൽ ലാ ആണ് ഈ വർഷത്തെ സ്പെഷ്യലൈസേഷൻ.
മെഡിക്കൽ ലാ ആൻഡ് എത്തിക്സ്, സൈബർ ലാ, ഇൻഷ്വറൻസ് ലാ, ബാങ്കിംഗ് ലാ, എഡുക്കേഷൻ ലാസ് ആൻഡ് മാനേജമെന്റ് എന്നീ പി.ജി ഡിപ്ലോമാ ഏകവർഷ കോഴ്സുകളുടെ ക്ലാസുകൾ അവധി ദിവസങ്ങളിലും വരാന്ത്യത്തിലുമാണ് നടക്കുക. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഒക്ടോബർ 31 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമുകൾക്കും www.nuals.ac.in. ഫോൺ: 9446899006, 9446899035.
എം.ബി.എ ഇൻ ഫോറസ്റ്റ് മാനേജ്മെന്റ്
കൊച്ചി: ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറസ്റ്റ് മാനേജ്മെന്റിൽ (IIFM) എം.ബി.എ പഠിക്കാനവസരം. ഫോറസ്ട്രി മാനേജ്മെന്റ്, സസ്റ്റെെയ്നബിലിറ്റി മാനേജ്മെന്റ്, ഡെവലപ്മെന്റ് & സസ്റ്റെെയ്നബിൾ ഫിനാൻസ്, സസ്റ്റെെയ്നബിൾ ഡെവലപ്മെന്റ് എന്നിവയിൽ സ്പെഷ്യലൈസേഷനുണ്ട്. കേന്ദ്രവനം, പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് IIFM.
50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അപേക്ഷിക്കാൻ വേണ്ട അടിസ്ഥാന യോഗ്യത. സംവരണ വിഭാഗക്കാർക്ക് മാർക്കിൽ ഇളവു ലഭിക്കും. ബിരുദം അവസാന വർഷക്കാർക്കും അപേക്ഷിക്കാം. CAT, XAT, MAT, CMAT എന്നീ ദേശീയതല പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂവും ഉണ്ടാകും. ചെന്നൈ, ബംഗളുരു, ഡൽഹി, അഹമ്മദാബാദ്, ഭോപ്പാൽ, കൊൽക്കത്ത, ഗുവാഹട്ടി എന്നിവിടങ്ങളിലാണ് ഇന്റവ്യൂ.
സീറ്റുകൾ
.....................
ഫോറസ്റ്റ് മാനേജ്മെന്റ്- 150, സസ്റ്റെെയ്നബിലിറ്റി മാനേജ്മെന്റ് - 75, ഡെവലപ്മെന്റ് & സസ്റ്റെെയ്നബിൾ ഫിനാൻസ്- 75, സസ്റ്റെെയ്നബിൾ ഡെവലപ്മെന്റ്- 75 എന്നിങ്ങനെയാണ് ഓരോ സ്പെഷ്യലൈസേഷനിലെയും സീറ്റുനില.
അപേക്ഷാ ഫീസ്: 1500. വെബ്സൈറ്റ്: iifm.ac.in.
ലാ അക്കാഡമിയിൽ സീറ്റൊഴിവ്
തിരുവനന്തപുരം: കേരള ലാ അക്കാഡമി ലാ കോളേജിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എസ്സി(ഐ.ടി.) എൽഎൽ.ബി കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനത്തിന് ഒക്ടോബർ 15,16 തീയതികളിൽ രാവിലെ 11നും വൈകിട്ട് 5 നും ഇടയിൽ ബന്ധപ്പെട്ട ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം.
പ്ലസ്ടുവിന് 45 ശതമാനമോ കൂടുതലോ മാർക്ക് ലഭിച്ച ഏത് സ്ട്രീമിൽപ്പെട്ട വിദ്യാർത്ഥികൾക്കും അഡ്മിഷൻ നേടാം. ഫോൺ.
917012578486
ആരോഗ്യ സർവകലാശാലയിൽ ബിരുദദാനം നാളെ
തൃശൂർ : ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങ് 14ന് രാവിലെ 11ന് ഗവ. മെഡിക്കൽകോളേജ് അലുമ്നി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യാതിഥിയാകും. വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ സ്വാഗതം പറയും. ബിരുദാനന്തര ബിരുദം, പി.ജി ഡിപ്ലോമ, പിഎച്ച്.ഡി നേടിയ 2,099 പേർക്ക് ബിരുദസർട്ടിഫിക്കറ്റ് വിതരണം ചെയ്യും. മെഡിക്കൽ പി.ജിയിൽ 1161 പേർക്കും മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റിയിൽ 144 പേർക്കും ഫാം ഡിയിൽ 260 പേർക്കും ബിരുദദാനം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |