ട്രംപിന്റെ സമ്മാനം കൈമാറി
ന്യൂഡൽഹി: ഇന്ത്യയിലെ പുതിയ യു.എസ് അംബാസഡർ സെർജിയോ ഗോർ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. തീരുവയുടെ പേരിൽ തർക്കം നിലനിൽക്കെയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നോമിനിയായ ഗോർ ഇന്ത്യയിലെത്തിയത്. 'പ്രധാനമന്ത്രി വലിയവനാണ്' എന്നെഴുതി ട്രംപ് ഒപ്പിട്ട വലിയ ചിത്രവും ഗോർ കൈമാറി. യു.എസിൽ പ്രധാനമന്ത്രി മോദിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിന്റെ ഫോട്ടോയാണ് ട്രംപ് സമ്മാനമായി കൊടുത്തയച്ചത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്‌തെന്ന് ഗോർ പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തെ അമേരിക്ക വിലമതിക്കുന്നു. വരാനിരിക്കുന്ന ദിവസങ്ങളെക്കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ട്. ഗോറിനെ കണ്ടതിൽ സന്തോഷമുണ്ടെന്നും ഇന്ത്യയിൽ അദ്ദേഹത്തിന് ഫലപ്രദമായ പ്രവർത്തന കാലാവധി ആശംസിക്കുന്നുവെന്ന് മോദിയും പറഞ്ഞു.വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായും ഗോർ കൂടിക്കാഴ്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |