ജ്യോതിഷപ്രകാരം ഓരോ നക്ഷത്രത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. ജനിച്ച സമയം അനുസരിച്ച് ഓരോരുത്തരിലും ഫലങ്ങൾ വ്യത്യസ്‌തമായിരിക്കുമെങ്കിലും പൊതുഫലം ഒന്നാണ്. അതിനാൽ നക്ഷത്രം നോക്കി ഓരോരുത്തരുടെയും പൊതുഫലങ്ങൾ അറിയാം. അങ്ങനെ പൊതുഫലം പറയുന്നതനുസരിച്ച് എന്തും വിശ്വസിച്ച് പറയാൻ സാധിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവർ ഒരു കാര്യം തീരുമാനിച്ചാൽ അതിൽ നിന്നും ഒരിക്കലും പിന്മാറില്ല. ഇക്കൂട്ടരുടെ ഐശ്വര്യം കുടുംബത്തിനും സമ്പത്ത് നൽകുമെന്നാണ് വിശ്വാസം. ഈ നക്ഷത്രക്കാർ ആരൊക്കെയെന്നും അവരുടെ പ്രത്യേകതകളും നോക്കാം.
1. ഭരണി - എല്ലാ കാര്യത്തിലും മുന്നിലെത്തണം എന്നാഗ്രഹിക്കുന്നവരാണ്. ധൈര്യമുള്ളവരാണ്. ഒരിക്കലും സ്വന്തം തീരുമാനത്തിൽ നിന്ന് പിന്മാറില്ല. എല്ലാവർക്കും ഇഷ്‌ടപ്പെടുന്ന സ്വഭാവവും പെരുമാറ്റവുമായിരിക്കും ഇവരുടേത്.
2. കാർത്തിക - എല്ലാ കാര്യവും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നവരാണ് ഈ നക്ഷത്രക്കാർ. ഭാവിയെക്കുറിച്ച് ആലോചിച്ച് വിഷമിക്കാത്തവരാണ്. പൊതുവേ ശാന്തസ്വഭാവക്കാരായ ഇവർ എത്ര വലിയ തടസങ്ങളെയും നേരിടാൻ ധൈര്യമുള്ളവരാണ്. ഒരിക്കലും സ്വന്തം തീരുമാനങ്ങളിൽ നിന്ന് പിന്മാറാത്ത ഇവർ കൂടെ നിൽക്കുന്നവരെ ചതിക്കില്ല.
3. വിശാഖം - സത്യസന്ധരാണ് ഈ നക്ഷത്രക്കാർ. നന്നായി സംസാരിക്കാൻ അറിയുന്ന ഇവർക്ക് രാഷ്‌ട്രീയത്തിൽ ശോഭിക്കാനാകും. എല്ലാവർക്കും ഇഷ്‌ടപ്പെടുന്ന സ്വഭാവമുള്ള ഇവർക്ക് കവിത, കഥ തുടങ്ങിയ കലാപരമായ മേഖലകളിൽ താൽപ്പര്യമുണ്ടായിരിക്കും.
4. അവിട്ടം - ബുദ്ധിയുള്ളവരും അറിവുള്ളവരുമാണ് ഈ നക്ഷത്രക്കാർ. ക്ഷമയും രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള കഴിവും ഇവർക്കുണ്ട്. വിദ്യാഭ്യാസം, സാഹിത്യം, ശാസ്‌ത്രം എന്നീ രംഗത്തെ ജോലികളിൽ ശോഭിക്കാൻ ഇവർക്ക് സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |