SignIn
Kerala Kaumudi Online
Tuesday, 14 October 2025 9.21 AM IST

ഈ നക്ഷത്രക്കാരുടെ പ്രണയം പൂർവാധികം ശക്തമാകും; ഭാഗ്യം തേടിയെത്തും, സുഹൃത്തുക്കളെ സൂക്ഷിക്കുക

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ഒക്ടോബർ 14 - കന്നി 28 ചൊവ്വാഴ്ച. ( പുലർന്ന ശേഷം 11 മണി 53 മിനിറ്റ് 57 സെക്കന്റ് വരെ പുണര്‍തം നക്ഷത്രം ശേഷം പൂയം നക്ഷത്രം )

അശ്വതി : തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ മനോവിഷമം സൃഷ്ടിക്കും. കേസുകളോ അപമാനങ്ങളോ ഉണ്ടാകും, ധനനഷ്ടം, കലഹം.

ഭരണി : പണം നൽകാനുള്ളവരിൽ നിന്ന് അലട്ടൽ നേരിടേണ്ടിവരും. സന്താനങ്ങൾക്ക് അരിഷ്ടതയ്ക്ക് സാദ്ധ്യത, വിവാഹ ആലോചനകൾ ഒഴിഞ്ഞു പോകും, യാത്രയില്‍ ആപത്തുകള്‍.

കാര്‍ത്തിക : മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. സാഹസികമായി കാര്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിക്കും, മയത്തില്‍ പെരുമാറണം.

രോഹിണി : സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരും. തര്‍ക്ക വിഷയങ്ങള്‍ ഉണ്ടാകും, സംസാരം പരുക്കമാകതിരിക്കാന്‍ ശ്രമിക്കണം.

മകയിരം : രോഗദുരിതങ്ങളിൽ നിന്ന് മോചനം. സ്വപ്രയത്നംകൊണ്ട് തടസങ്ങൾ തരണം ചെയ്യും. പരിശ്രമം വിജയിക്കും, തൊഴില്‍ മേഖലയില്‍ ബുദ്ധിമുട്ടുകള്‍.

തിരുവാതിര : പുതിയ വസ്ത്രം ഉപഹാരമായി ലഭിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. പ്രണയം പൂര്‍വ്വാധികം ശക്തമാകും, വിദേശയാത്രകള്‍ നടത്താനുള്ള അനുമതി ലഭിക്കും.

പുണര്‍തം : സന്താനങ്ങൾ മൂലം മുടങ്ങിക്കിടന്നിരുന്ന ഗൃഹനിർമ്മാണം പുനരാരംഭിക്കും, വിനോദങ്ങളില്‍ പങ്കുചേരും, മനഃസുഖം, ധനനേട്ടം.

പൂയം : ബന്ധുക്കൾ വഴി കാര്യസാദ്ധ്യം. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. ധനപരമായി നല്ലദിനം, സന്താനങ്ങളുടെ വിവാഹത്തിന് മാര്‍ഗങ്ങള്‍ തെളിയും.

ആയില്യം : തൊഴിൽപരമമായ ഉയർച്ച ഭാഗ്യപുഷ്ടി വർദ്ധിച്ചു നിൽക്കുന്ന ദിനം. കഴിവിന് അനുസരിച്ച് അംഗീകാരം കിട്ടും, രോഗശാന്തി.

മകം : തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തനവിജയം കൈവരിക്കും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം.

പൂരം : അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും. തൊഴിൽ മേഖല ശാന്തമാകും. ധനപരമായി വളരെ നല്ല സമയം, പുതിയ അവസരങ്ങള്‍ വന്നു ചേരും.

ഉത്രം : ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും . തൊഴിൽ രംഗത്തുനിന്ന് അവധിയെടുക്കും. പണത്തിന്‍റെ കാര്യത്തില്‍ പിശുക്ക് കാണിക്കും, ദൂരയാത്ര കൊണ്ട് നേട്ടങ്ങള്‍.

അത്തം : അയൽവാസികളുടെ സഹായം ലഭിക്കും. ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും ഭാര്യാഗുണം, ശത്രുക്കള്‍ നിഷ്പ്രഭാരാകും, വാഹനഭാഗ്യം.

ചിത്തിര : സന്താനങ്ങൾക്ക് പുരോഗതി. ഉദ്യോഗാർത്ഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം. അന്യരില്‍ നിന്നും നേട്ടം, ബന്ധുസമാഗമം.

ചോതി : തൊഴിൽപരമായ മേന്മ പ്രകടിപ്പിക്കുവാൻ അവസരം ലഭിക്കും. വിശേഷ വസ്ത്രാഭാരണാദികളുടെ ലഭ്യത, പുതിയ സംരംഭങ്ങള്‍ തുടങ്ങും.

വിശാഖം : വിവാഹ ആലോചനകളിൽ പുരോഗതി. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും. ജീവിതം ഗുണദോഷ സമ്മിശ്രതം ആയിരിക്കും, സുഖവും ദുഃഖവും മാറിമാറി വരും.

അനിഴം : ബുദ്ധിമുട്ടുനിറഞ്ഞ യാത്രകൾ. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. മനഃസുഖക്കുറവ്, പ്രണയം പരാജയപ്പെടും, വ്യവഹാരങ്ങളില്‍ പരാജയഭീതി.

കേട്ട : സുഹൃത്തുക്കളുമായി ഒത്തുചേർന്ന് ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്ന് പ്രശ്നങ്ങൾ ഉണ്ടാവാം. കഠിനമായ അദ്ധ്വാനം കുറയ്ക്കണം, ധനചെലവ് വരാം.

മൂലം : സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല. തൊഴിൽ രംഗത്ത് മടുപ്പേറിയ അനുഭവങ്ങൾ ഉണ്ടാകും. സര്‍ക്കാരില്‍ നിന്നും അനുകൂലമല്ലാത്ത മറുപടി.

പൂരാടം : മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും. ബന്ധുജങ്ങളുമായി അഭിപ്രായഭിന്നത ഉടലെടുക്കും. ദാമ്പത്യസുഖക്കുറവ്, കലാപരമായ കാര്യങ്ങള്‍ക്ക് കാലതാമസം.

ഉത്രാടം : സന്താനങ്ങൾക്ക് അനുകൂലകാലമാണ്. അവർക്കുണ്ടായിരുന്ന രോഗദുരിതത്തിൽ ശമനം. ബുദ്ധിമുട്ടുകള്‍ക്കും ക്ലേശങ്ങള്‍ക്കും പരിഹാരം കിട്ടും, സാമ്പത്തീക പ്രയാസം മാറിക്കിട്ടും.

തിരുവോണം : കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. കർമ്മരംഗം പുഷ്ടിപ്പെടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ദൂരയാത്രയില്‍ നേട്ടം, കുടുംബ സ്നേഹം, വിദ്യാലാഭം.

അവിട്ടം : ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കും, ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം, ധനപരമായി കുഴപ്പമില്ല.

ചതയം : പൊതുരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. ശത്രുജയം, തൊഴിലില്‍ മേന്മ,ദാമ്പത്യം വിജയപ്രദം, പരീക്ഷകളില്‍ ഉന്നത വിജയം.

പൂരുരുട്ടാതി : കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. തീർത്ഥയാത്രകൾ നടത്തും. പുതിയ ഭൂമി വാങ്ങുവാൻ തീരുമാനമെടുക്കും. തനിക്കും മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ കാര്യങ്ങള്‍ വിലയിരുത്തും.

ഉതൃട്ടാതി : ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും, കമിതാകളുടെ തെറ്റിധാരണകള്‍ ഒഴിവാകും.

രേവതി : സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പണമിടപാടുകളിൽ കൃത്യതപുലർത്തും സന്താനങ്ങള്‍ മൂലം സന്തോഷവും അഭിമാനവും കിട്ടും, ധനപ്രാപ്തി.

TAGS: ASTROLOGY, VISWASAM, FUTURE PREDICTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.