കൊച്ചി: അനധികൃത സ്വത്ത് കേസിലെ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ ഹർജി ഹൈക്കോടതി ഉത്തരവിനായി മാറ്റി. വിജിലൻസ് കോടതി ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയും വിധിപറയാൻ മാറ്റി. പരാതിയിലെ ആരോപണങ്ങൾ തെറ്റാണെന്ന് വിജിലൻസ് നടത്തിയ ത്വരിത പരിശോധനയിൽ കണ്ടെത്തിയെന്നും, ഇത് തള്ളി വിജിലൻസ് കോടതി തുടർനടപടിക്ക് നിർദ്ദേശിച്ചത് നിയമപരമല്ലെന്നുമാണ് ഹർജിക്കാരന്റെ വാദം. വിജിലൻസ് കോടതി ഉത്തരവിൽ തെറ്റില്ലെന്നാണ് പരാതിക്കാരനായ നെയ്യാറ്റിൻകര പി. നാഗരാജിന്റെ വാദം. ത്വരിതപരിശോധാ റിപ്പോർട്ട് വിളിച്ചുവരുത്തി തള്ളിയ വിജിലൻസ് കോടതി നടപടി ഉചിതമായില്ലെന്ന് സർക്കാരിന്റെ വാദത്തിനിടെ ജസ്റ്റിസ് എ. ബദറുദ്ദീൻ വാക്കാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |