തെന്നിന്ത്യൻ-ബോളിവുഡ് നടി തമന്ന ഭാട്ടിയ നടത്തിയ വെയിറ്റ് ലോസ് ട്രാൻസ്‌ഫർമേഷൻ ശ്രദ്ധനേടുകയാണ്. ഡാൻസ് നമ്പറുകളിലൂടെ തരംഗമായി മാറിയ തമന്നയുടെ ശരീരഭാരം അടുത്തിടെ വർദ്ധിച്ചത് ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് തമന്ന ശരീരഭാരം കുറച്ച് പഴയ രൂപത്തിലേയ്ക്ക് എത്തിയത്. തന്നെ ഇതിന് സഹായിച്ചത് സാധാരണ ഇന്ത്യൻ ഭക്ഷണമാണെന്ന് താരം അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പോഹ അഥവാ മലയാളികളുടെ അവൽ ആണ് തമന്ന വെയിറ്റ് ലോസ് ജേർണിയിൽ കൂടെക്കൂട്ടിയത്.
നെല്ല് പുഴുങ്ങി വറുത്ത് ഉരലിൽ ഇടിച്ചു പരത്തിയാണ് അവൽ ഉണ്ടാക്കുന്നത്. പ്രഭാത ഭക്ഷണമായി പതിവായി അവൽ വിഭവങ്ങൾ കഴിക്കുമായിരുന്നുവെന്നാണ് നടി പറഞ്ഞത്. ധാരാളം ഫൈബറും വിറ്റാമിൻ ബിയും അടങ്ങിയ ഈ വിഭവം ദിവസം മുഴുവൻ വയർ നിറഞ്ഞതായുള്ള അനുഭവം നൽകുന്നുവെന്നും എപ്പോഴും ഊർസ്വലയായിരിക്കാൻ സഹായിക്കുന്നുവെന്നും നടി വെളിപ്പെടുത്തി.
അവൽ വെറുതെ കഴിക്കുകയോ ഉരുളക്കിഴങ്ങിനൊപ്പമോ മുളപ്പിച്ച പയറിനൊപ്പമോ കടലയ്ക്കൊപ്പമോ കഴിക്കാം. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, മുളപ്പിച്ച പയർ, കടല എന്നിവ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായതിനാൽ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു. കൂടാതെ ഇത് ദഹനം കൂടുതൽ മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് നടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |