പാലക്കാട്: മകനെതിരായ ഇ.ഡി സമൻസ് മുഖ്യമന്ത്രിയുടെ ദുഃസ്വാധീനം ഉപയോഗിച്ച് ഒതുക്കിയെന്ന് കെ.പി.സി.സി പ്രസിസന്റ് സണ്ണി ജോസഫ് എം.എൽ.എ. ഇനിയങ്ങനെയല്ലെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. മുഖ്യമന്ത്രിയും കേന്ദ്രസർക്കാരും ചേർന്ന രാഷ്ട്രീയ ഒത്തുതീർപ്പിന്റെ ഭാഗമായാണത് ഒതുക്കിയത്. അതെന്തിനായിരുന്നുവെന്ന് ജനങ്ങൾക്ക് അറിയണം. ഈ വിഷയത്തിൽ വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഉരുണ്ടുകളിക്കുകയായിരുന്നു. ആദ്യ സമൻസ് കൈപ്പറ്റിയിട്ടില്ലെങ്കിൽ ഒരിക്കൽക്കൂടി അയയ്ക്കുകയും അതിന് ശേഷവും കൈപ്പറ്റിയില്ലെങ്കിൽ വാറണ്ട്, അറസ്റ്റ് തുടങ്ങിയവയാണ് നടപടിക്രമം. എന്നാൽ, ഇതിൽ എന്തു നടപടിയെടുത്തെന്ന് അറിയാൻ പൗരൻമാർക്ക് അവകാശമുണ്ട്. അത് ഇ.ഡിയും മുഖ്യമന്ത്രിയും വ്യക്തമാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |